അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം പുഷ്പയ്ക്ക് 2 ഭാഗങ്ങള്‍ ?

കെ ആര്‍ അനൂപ്
ബുധന്‍, 12 മെയ് 2021 (12:36 IST)
അല്ലു അര്‍ജുന്‍-ഫഹദ് ഫാസില്‍ ചിത്രം പുഷ്പ ഒരുങ്ങുകയാണ്. ഇന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായി റിലീസ് ചെയ്യും.സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു വര്‍ഷത്തില്‍ കൂടുതലായി ഷൂട്ടിംഗിലാണ്. നിലവിലെ സാഹചര്യത്തില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. പുഷ്പ രണ്ടുഭാഗങ്ങളായി റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
 
രണ്ട് ഭാഗങ്ങളും ഉള്‍പ്പെടെ 250 കോടിയോളം രൂപയാണ് സിനിമയ്ക്കായി ചെലവഴിക്കുന്നത്.'പുഷ്പ: ഭാഗം 1' ഒക്ടോബറിലോ ഡിസംബര്‍ പകുതിയിലോ റിലീസ് ചെയ്യും. ബാക്കിയുള്ള ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം തീയതി അന്തിമമായി പ്രഖ്യാപിക്കും.രണ്ടാം ഭാഗം അടുത്തവര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാറ്റൂരില്‍ നിന്ന് കാണാതായ 19 കാരിയുടെ മൃതദേഹം കണ്ടെത്തി; തലയ്ക്കു പിന്നില്‍ ആഴത്തിലുള്ള മുറിവ്, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകം

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അടുത്ത ലേഖനം
Show comments