Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിതം മാറ്റിമറിച്ച അനുഭവം', ആര്യയ്ക്ക് 17 വയസ്സായ സന്തോഷം പങ്കുവെച്ച് നടന്‍ അല്ലു അര്‍ജുന്‍

'ജീവിതം മാറ്റിമറിച്ച അനുഭവം', ആര്യയ്ക്ക് 17 വയസ്സായ സന്തോഷം പങ്കുവെച്ച് നടന്‍ അല്ലു അര്‍ജുന്‍

കെ ആര്‍ അനൂപ്

, വെള്ളി, 7 മെയ് 2021 (14:58 IST)
അല്ലു അര്‍ജുന്റെ കരിയറില്‍ വഴിത്തിരിവായ ചിത്രമാണ് ആര്യ. ഹിറ്റ്‌മേക്കര്‍ സുകുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ റൊമാന്റിക് ആക്ഷന്‍ ചിത്രത്തിന് 17 വയസ്സ്. ഈ സിനിമയുടെ ഓര്‍മ്മകളിലാണ് നടന്‍.
 
'ആര്യയ്ക്ക് 17 വയസ്.എന്റെ ജീവിതം ഏറ്റവുമധികം മാറ്റിമറിച്ച അനുഭവമാണ് അത്.'ഫീല്‍ മൈ ലവ്' എന്ന് ഞാന്‍ പറഞ്ഞതിനു ശേഷമാണ് പ്രേക്ഷകരുടെ സ്‌നേഹം എന്നിലേക്ക് പെയ്തു തുടങ്ങിയത്'- അല്ലു അര്‍ജുന്‍ കുറിച്ചു.
 
ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അനുരാധ മെഹ്തയാണ് നായികയായി എത്തിയത്.ശിവ ബാലാജി, രാജന്‍ പി ദേവ്, സുബ്ബരാജു, സുനില്‍, വേണു മാധവ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌പില്‍ബര്‍ഗ് പോലും അടുത്ത പടംതൊട്ടു മമ്മൂട്ടിയെയും മോഹൻലാലിനെയും കാസ്റ്റ് ചെയ്യും: അൽഫോൺസ് പുത്രൻ