Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി വിലമതിക്കുന്ന ആഡംബര വീട്,ആസ്തി 410 കോടി, അല്ലു അര്‍ജുന്‍ നിസ്സാരക്കാരനല്ല !

Allu Arjun lifestyle Allu Arjun house Allu Arjun family Allu Arjun new Allu Arjun movies Allu Arjun film

കെ ആര്‍ അനൂപ്

, ബുധന്‍, 30 ഓഗസ്റ്റ് 2023 (12:53 IST)
സിനിമയില്‍ ആഴത്തില്‍ വേരുകളുള്ള കുടുംബത്തിലാണ് നടന്‍ അല്ലു അര്‍ജുന്‍ ജനിച്ചത്. നടന്റെ മുത്തച്ഛനായ അല്ലു രാമലിംഗയ്യ തെലുങ്ക് സിനിമയിലെ ഹാസ്യ താരമായിരുന്നു. അല്ലുവിന്റെ അച്ഛനും സിനിമ കണക്ഷന്‍ ഉണ്ട്. ചലച്ചിത്രനിര്‍മ്മാതാവായ അല്ലു അരവിന്ദിന്റെയും ഗീതയുടെയും രണ്ടാമത്തെ മകനാണ് അല്ലു അര്‍ജുന്‍. തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവിയും പവന്‍ കല്യാണും നടന്റെ അമ്മാവന്മാരാണ്. ബാലതാരമായി ആണ് അല്ലു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിരഞ്ജീവിയുടെ കൂടെ ഡാഡിയില്‍ ചെറിയൊരു വേഷം ചെയ്തു. 
 
പുഷ്പിലെ അഭിനയത്തിലൂടെ താരമൂല്യം കുത്തനെ വര്‍ധിച്ച താരത്തിന്റെ ആസ്തി 410 കോടി രൂപയാണ്. 100 കോടി വിലമതിക്കുന്ന ആഡംബര വീട് നടനുണ്ട്. സ്വന്തമായി ഒരു ഫാം ഹൗസും നിര്‍മ്മാണ കമ്പനിയും അല്ലു അര്‍ജുന് ഉണ്ട്.
 
 കാറുകളുടെ വലിയൊരു ശേഖരം തന്നെ നടനുണ്ട്.
രണ്ടര കോടിയോളം വില വരുന്ന റേഞ്ച് റോവര്‍ വോഗാണ് ആ കൂട്ടത്തില്‍ പ്രമുഖന്‍. ഏഴ് കോടി വില വരുന്ന വാനിറ്റി വാനും അല്ലു അര്‍ജുന് സ്വന്തം.1.20 കോടിയുടെ ജാഗ്വര്‍ എക്സ്എസല്‍ജെ, ഔഡി എ7 തുടങ്ങിയ വാഹനങ്ങളും നടന് സ്വന്തമായി ഉണ്ട്. താരത്തിന്റെ ബിഎംഡബ്ല്യു എക്സ്5 ന് 80 ലക്ഷത്തോളം വില വരും.
 
 
സ്‌നേഹ റെഡിയാണ് അല്ലു അര്‍ജുന്റെ ഭാര്യ.
  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂത്തമകളുടെ വിവാഹ തിരക്കില്‍ സുരേഷ് ഗോപി, ജനുവരിയില്‍ കല്യാണം, വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍