Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇത് നാണക്കേട് ! കര കയറാതെ മോഹന്‍ലാല്‍, എലോണിന്റെ കളക്ഷന്‍ കേട്ട് തലയില്‍ കൈവെച്ച് ആരാധകര്‍

ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമാണ് എലോണിന്റേത്

Alone utter Disaster in Box Office
, തിങ്കള്‍, 30 ജനുവരി 2023 (11:30 IST)
മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍ പോലും തിരിഞ്ഞുനോക്കാനില്ലാതെ താരത്തിന്റെ പുതിയ ചിത്രം എലോണ്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ ജനുവരി 26 നാണ് റിലീസ് ചെയ്തത്. ബോക്‌സ്ഓഫീസില്‍ വളരെ തണുത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 
ബോക്‌സ്ഓഫീസ് കളക്ഷനില്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മോശം തുടക്കമാണ് എലോണിന്റേത്. റിലീസ് അവധി ദിനത്തില്‍ ആയിട്ട് കൂടി കേരളത്തിലെ തിയറ്ററുകളില്‍ ചലനം സൃഷ്ടിക്കാന്‍ ചിത്രത്തിനു സാധിച്ചില്ല. 
 
ഇന്ത്യയില്‍ നിന്ന് വെറും 45 ലക്ഷം മാത്രമാണ് ആദ്യദിനം എലോണ്‍ കളക്ട് ചെയ്തത്. വേള്‍ഡ് വൈഡ് കളക്ഷന്‍ 53 ലക്ഷം മാത്രമാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. റിലീസ് ദിവസം വെറും 27.51 ശതമാനം മാത്രമായിരുന്നു എലോണിന്റെ കേരളത്തിലെ ഒക്യുപ്പന്‍സി. എവിടെയും ഹൗസ് ഫുള്‍ ഷോകള്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. ഒരു ദിവസം പോലും സിനിമയ്ക്ക് ഒരു കോടി കളക്ഷന്‍ നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ ഒരു കോടിയാകാന്‍ മൂന്ന് ദിവസം വേണ്ടിവന്നു എന്നുമാണ് റിപ്പോര്‍ട്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലി ഷൂട്ട് ചെയ്ത കണ്ണവം ഫോറസ്റ്റില്‍ ചിത്രീകരണം, 7 ഭാഷകളില്‍ റിലീസ്,വീല്‍ചെയറില്‍ ഇരുന്ന് ആദ്യ സിനിമ പൂര്‍ത്തിയാക്കി അലന്‍ വിക്രാന്ത്