മാളികപ്പുറം എന്ന ഒറ്റ സിനിമയിലൂടെ കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ആല്‍ഫി പഞ്ഞിക്കാരന്‍. അടുത്തിടെ പിറന്നാള്‍ ആഘോഷിച്ച താരം ഇപ്പോള്‍ യാത്രയിലാണ്.
ലക്ഷദ്വീപിലേക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആല്‍ഫി പങ്കുവെച്ചിരുന്നു.
തനിക്ക് കുട്ടികളുടെ മുഖമാണെന്നും മുതിര്‍ന്ന ഒരാളായി അഭിനയിക്കാന്‍ തെറ്റി ഒരു മുഖം അല്ലെന്നും പലരും പറഞ്ഞിട്ടുണ്ട് എന്നും എന്നാല്‍ അത് മാളികപ്പുറം വന്നതോടെ ആ ഒരു ധാരണ മാറിയിട്ടുണ്ടാകും എന്നാണ് കരുതുന്നതെന്ന് നടി ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.നല്ല സിനിമകളില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന് ആല്‍ഫി പഞ്ഞിക്കാരന്‍ .