Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിഗ് ബി ഒഴിച്ചുള്ള ഒരു സിനിമയും തിയറ്ററില്‍ ആദ്യദിനം കണ്ടിട്ടില്ല, ഭീഷ്മ റിലീസ് ചെയ്ത ദിവസം അന്‍വര്‍ റഷീദ് പറഞ്ഞതുകേട്ട് പൊട്ടിക്കരഞ്ഞു: അമല്‍ നീരദ്

Amal Neerad
, വ്യാഴം, 24 മാര്‍ച്ച് 2022 (11:02 IST)
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വം മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് സിനിമകളുടെ നിരയിലേക്ക് മുന്നേറുകയാണ്. ഇതിനോടകം ഭീഷ്മ പര്‍വ്വത്തിന്റെ കളക്ഷന്‍ 80 കോടി കടന്നു. ഭീഷ്മ പര്‍വ്വത്തിന്റെ ആദ്യ ഷോയ്ക്ക് ലഭിച്ച പ്രതികരണം തന്നെ കരയിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് അമല്‍ നീരദ്. ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം താന്‍ പോയിട്ടില്ലെന്നാണ് അമല്‍ നീരദ് പറയുന്നത്. ഭീഷ്മ പര്‍വ്വത്തിന്റേയും ആദ്യ ഷോ കണ്ടിട്ടില്ല. എന്നാല്‍, ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണം കേട്ടപ്പോള്‍ തനിക്കുണ്ടായ വികാരം എന്തായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അമല്‍.
 
'ബിഗ് ബി ഒഴിച്ചുള്ള ഒറ്റ സിനിമയും തിയറ്ററില്‍ കാണാന്‍ ആദ്യ ദിനം പോയിട്ടില്ലായിരുന്നു. എനിക്ക് പേടിയായത് കൊണ്ടാണ് പോകാത്തത്. ഭീഷ്മ ഇറങ്ങിയ അന്നും എല്ലാവരും സിനിമയ്ക്കു പോയി. ഞാന്‍ മാത്രമേ ഇവിടെയുള്ളൂ. ഈ സിനിമയുടെ ഫസ്റ്റ് ഹാഫ് കണ്ടിട്ട് എന്നെ എന്റെ രണ്ടു സുഹൃത്തുക്കള്‍ വിളിച്ചു. ഒരാള്‍ അന്‍വര്‍ റഷീദാണ്. 'ആളുകള്‍ കയ്യടിച്ചു. ഫസ്റ്റ് ഹാഫ് ഗംഭീരം' എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ പൊട്ടിക്കരഞ്ഞു പോയി. സമ്മര്‍ദ്ദം അകന്നതിന്റെ, സന്തോഷത്തിന്റെ കരച്ചിലായിരുന്നു അത്,' അമല്‍ നീരദ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ല; കടം ചോദിച്ചപ്പോള്‍ ഒരു പ്രമുഖ നടന്‍ പണം തന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍