ദീപാവലി ആഘോഷിച്ചു അമല പോള്‍. വിളക്കുകളുടെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലി എല്ലാവര്‍ക്കും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് നടി ആശംസിച്ചു.
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.
ലാല്‍ ജോസ് സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ 'നീലത്താമര'യായിരുന്നു അമലയുടെ ആദ്യത്തെ ചിത്രം. പിന്നീട് വീരശേഖരന്‍, സിന്ധി സാമവേലി എന്നീ ചിത്രങ്ങള്‍ അഭിനയിച്ചു.
'മൈന' എന്ന തമിഴ് ചിത്രമാണ് അമലയുടെ കരിയര്‍ മാറ്റിമറിച്ചത്. മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം താരത്തെ തേടിയെത്തി.
ഇപ്പോള്‍ മലയാളത്തിലും തമിഴിലും തെലുങ്കിലും നടി സജീവമാണ്.