Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിക്കിനിയിൽ അഭിനയിക്കാൻ തയ്യാറാണോ? ഞാൻ ചെയ്യാമെന്ന് പറഞ്ഞു, പക്ഷേ...- ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അമല പോൾ

ബിക്കിനിയിൽ അഭിനയിക്കാൻ തയ്യാറാണോ? ഞാൻ ചെയ്യാമെന്ന് പറഞ്ഞു, പക്ഷേ...- ബോളിവുഡ് അരങ്ങേറ്റത്തെ കുറിച്ച് അമല പോൾ
, തിങ്കള്‍, 23 ജൂലൈ 2018 (09:04 IST)
തെന്നിന്ത്യയിൽ നിന്നും നടി അമല പോള്‍ ബോളിവുഡിലേക്ക് ചേക്കേറുന്നു. നരേഷ് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുന്‍ രാംപാലിന്റെ നായികയായാണ് അമല പോളിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം.
 
ഇതിനും മുൻപും തനിക്ക് ബോളിവുഡിലേക്ക് പല അവസരങ്ങൾ വന്നതായി അമല പറയുന്നു. ഓഫറുമായി വന്നവർക്കെല്ലാം അറിയേണ്ടിയിരുന്നത് ‘ബിക്കിനിയില്‍ അഭിനയിക്കാന്‍ തയാറാണോ‘ എന്നായിരുന്നു. ശരി, ഞാന്‍ ചെയ്യാം, അതല്ലാതെ എനിക്ക് വേറെ എന്തെങ്കിലും റോളുണ്ടോ എന്ന് ഞാന്‍ തിരിച്ച് ചോദിക്കുമെന്ന് നടി പറയുന്നു. 
 
നേരത്തെയും ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും അവർക്ക് അറിയേണ്ടിയിരുന്നത് ബികിനിയിൽ അഭിനയിക്കുമോ എന്നായിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് താൻ കാത്തിരുന്നത് എന്ന് അമല പോൾ പറയുന്നു.
 
ഒരു പഞ്ചാബി പെൺക്കുട്ടിയുടെ വേഷമാണ് ചിത്രത്തിൽ അമല പോൾ അവതരിപ്പിക്കുക. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ഹിമാലയത്തിലാണ് ഷൂട്ടിങ് ആരംഭിക്കുന്നത്. റൊമാൻസിനു പ്രാധാന്യമുള്ള ഒരു ത്രില്ലറാണ് ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇന്ത കൺ‌കൾ പോതും’ - വിസ്മയിപ്പിച്ച് വീണ്ടും പേരൻപ്!