Webdunia - Bharat's app for daily news and videos

Install App

മലയാളിയായ നിന്നെ വളർത്തിയത് ഞങ്ങളാണ്, അത് മറക്കരുത്; അമല പോളിനോട് തമിഴ് മക്കൾ

നയൻതാരയെ 'പൊക്കി'യ അമല പോളിന് കിട്ടിയത് എട്ടിന്റെ പണി!

Webdunia
ബുധന്‍, 15 നവം‌ബര്‍ 2017 (13:57 IST)
നയൻതാര പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രം ‘അറം’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. നയന്‍സ് ആണ് ചിത്രത്തിന്റെ കാതല്‍. നായകനില്ലാതെ സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരമണമാണ് നയന്‍സ്. ചിത്രത്തേയും സംവിധായകൻ ഗോപി നൈനാറിനേയും അഭിനന്ദിച്ച് നടി അമല പോൾ രംഗത്തെത്തിയിരുന്നു.
 
എന്നാൽ അമല തമിഴ് സിനിമയെ മൊത്തത്തിൽ മോശമായി കാണിച്ചെന്ന് ആരോപിച്ച് താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വരുന്നത്. മലയാളിയായ നിങ്ങളെ താരമാക്കി വളർത്തിയത് തമിഴ് ജനതയാണെന്ന കാര്യം മറക്കരുതെന്ന് വ്യക്തമാക്കി വൻ പ്രതിഷേധമാണ് സോഷ്യൽ മീഡിയകളിൽ നിറയുന്നത്. 
 
നല്ല സിനിമയെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള ഉത്തമോദഹരണം കൂടിയാണ് അറം. സൂപ്പര്‍ സ്റ്റാറുകള്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന സിനിമകള്‍ മാത്രമല്ല വിജയിക്കുന്നതെന്നും ഈ ചിത്രം കാണിച്ച് തന്നു. നയന്‍താരയ്ക്കും ടീമിനും അഭിനന്ദനമെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചിട്ടുള്ളത്. ഗ്ലാമറസ് രംഗങ്ങളൊന്നുമില്ലാതേയും സിനിമ വിജയിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് അറത്തിലൂടെ ലഭിച്ചതെന്ന് അമല പോള്‍‍ സാക്ഷ്യപ്പെടുത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments