മമ്മൂക്ക എന്റെ ചങ്കല്ലേ.... - ജോജു പറയുന്നു
ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടാണ് മമ്മൂട്ടി ഇങ്ങനെയിരിക്കുന്നത്: ജോജു ജോർജ്
Publish Date: Wed, 15 Nov 2017 (12:26 IST)
Updated Date: Wed, 15 Nov 2017 (12:30 IST)
മലയാളത്തിൽ സ്വഭാവനടനായി തിളങ്ങുന്ന താരമാണ് ജോജു ജോർജ്ജ്. ചെറിയ റോളുകളിൽ നിന്നുമാണ് ജോജു മുൻ നിരയിലേക്ക് കയറി വന്നത്. ലുക്കാചുപ്പി, ആക്ഷന്‍ ഹീറോ ബിജു, രാമന്റെ ഏദന്‍ തോട്ടം എന്നീ സിനിമകളിലൂടെ മികച്ച പകടനമാണ് ജോജു കാഴ്ച വെച്ചിരിക്കുന്നത്.
എല്ലാ മലയാളികളെയും പോലെ 'ബിമ് എം സിനെ' ആരാധിച്ചിരുന്ന ഒരാളായിരുന്നു ജോജു. മോഹൻലാൽ ഒരു അത്ഭുതമാണെന്ന് ജോജു പറയുന്നു. ശിശിദുനത്തിന്റെ അന്ന കുട്ടികളുമായി മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ജോജു ഇങ്ങനെ പറഞ്ഞത്.
ലാലേട്ടനും മമ്മൂക്കയും ചേട്ടന് എങ്ങനെയാണെന്ന കുട്ടികളുടെ ചോദ്യത്തിനു 'മോഹൻലാൽ എനിക്ക് എന്നും ഒരു അത്ഭുതമാണ്. മമ്മൂക്ക എന്റെ ചങ്കല്ലേ' എന്നായിരുന്നു ജോജു ജോർജ്ജിന്റെ മറുപടി. ജീവിത വിജയങ്ങളെ കൃത്യമായി കൈകാര്യം ചെയ്തതുകൊണ്ടു തന്നെയാണു മമ്മൂട്ടിയും മോഹൻലാലും ഇങ്ങനെയിരിക്കുന്നതെന്നും ജോജു ജോർജ്ജ് പറയുന്നു.
ജോജു രാജാധിരാജയില്‍ ഒരു മുഴുനീള വേഷത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.