Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമല- ധനുഷ് ബന്ധം; മരുമകനെ നിയന്ത്രിക്കാന്‍ സ്റ്റൈല്‍ മന്നന്‍ ഇടപെടുന്നു

അമല- ധനുഷ് ബന്ധം; മരുമകനെ നിയന്ത്രിക്കാന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇടപെടുന്നു

അമല- ധനുഷ് ബന്ധം; മരുമകനെ നിയന്ത്രിക്കാന്‍ സ്റ്റൈല്‍ മന്നന്‍ ഇടപെടുന്നു
ചെന്നൈ , വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (13:48 IST)
അമല പോള്‍- എഎല്‍ വിജയ് വിവാഹ മോചനവുമായി ബന്ധപ്പെട്ട് മറ്റൊരു നടന്റെ പേരും ഉയര്‍ന്ന് വന്നിരുന്നു. നടന്‍ ധനുഷിന്റെ പേരാണ് ഇരുവര്‍ക്കുമിടയില്‍ ഉയര്‍ന്ന് കേട്ടത്. അമല- വിജയ് ദാമ്പത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത് നടന്‍ ധനുഷാണെന്നായിരുന്നു മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ധനുഷും അമലപോളും തമ്മിലുള്ള ബന്ധം അതിരു കടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമത്രേ. ധനുഷിന്റെ ഭാര്യ ഐശ്വര്യുടെ പിതാവ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് വിഷയത്തില്‍ ഇടപെട്ടുവെന്നും സൂചനകളുണ്ട്. ബന്ധത്തില്‍ നിന്നും ധനുഷ് പിന്മാറുന്നില്ലെന്ന് ഐശ്വര്യ അറിയിച്ചതിനെ തുടര്‍ന്നാണ് ധനുഷിനെ നിയന്ത്രിക്കാന്‍ രജനികാന്ത് നേരിട്ട് രംഗത്തെത്തിയത്.

വിജയുമായുള്ള ദാമ്പത്യം തകര്‍ന്നതോടെ അമല തമിഴ് സിനിമാ ലോകത്ത് ഒറ്റപ്പെട്ടുവെങ്കിലും പൂര്‍ണ പിന്തുണയാണ് ധനുഷ് നല്‍കുന്നത്. ധനുഷിന്റെ വട ചെന്നൈ എന്ന ചിത്രത്തിലാണ് അമല അഭിനയിക്കുന്നത്. മൂന്ന് വര്‍ഷത്തേക്കാണ് ഈ ചിത്രത്തിനായി അമല ഡേറ്റ് നല്‍കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നഗ്‌നതാ പ്രദര്‍ശനം; പോക്‌സോ നിയമപ്രകാരം ശ്രീജിത്ത് രവിയുടെ അറസ്റ്റ് രേഖപ്പെടുത്തി