Publish Date: Sat, 24 Sep 2022 (09:15 IST)
Updated Date: Sat, 24 Sep 2022 (09:17 IST)
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫര്‍'ലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോള്‍. 'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രത്തിനു ശേഷം കാളിദാസ് ജയറാമിന്റെ തമിഴ് ചിത്രത്തില്‍ അമലയും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തില്‍ നിന്ന് ഇനി വരാനുള്ളത്.
അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.