Webdunia - Bharat's app for daily news and videos

Install App

മീന്‍ കൈ കൊണ്ട് തൊടാന്‍ അറപ്പ്; അമരത്തില്‍ അഭിനയിക്കാന്‍ ചിത്ര ഏറെ പ്രയാസപ്പെട്ടു, മീന്‍ കഴുകാന്‍ ചിത്രയെ പഠിപ്പിച്ചത് ഭരതന്‍

Webdunia
ചൊവ്വ, 1 ഫെബ്രുവരി 2022 (10:39 IST)
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് അമരം. ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതനാണ് അമരം സംവിധാനം ചെയ്തത്. അച്ചൂട്ടിയെന്നാണ് അമരത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമരത്തില്‍ അച്ചൂട്ടിയെ ഭ്രമിപ്പിക്കുന്ന കടലോര സൗന്ദര്യമാണ് ചന്ദ്രിക. മീന്‍ മണക്കുന്ന, ഉപ്പുകാറ്റില്‍ പാറിപറക്കുന്ന മുടിയുമായി അച്ചൂട്ടിയുടെ മനസ് കവര്‍ന്ന ചന്ദ്രികയെന്ന കഥാപാത്രത്തെ നടി ചിത്രയാണ് അമരത്തില്‍ അവിസ്മരണീയമാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് ചിത്ര മരണത്തിനു കീഴടങ്ങിയത്. 56-ാം വയസ്സില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിത്രയുടെ അന്ത്യം.
 
ചിത്രയുടെ സിനിമ കരിയറില്‍ എടുത്തുപറയേണ്ട കഥാപാത്രമാണ് ചന്ദ്രിക. എന്നാല്‍, അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ചിത്ര നേരിട്ട വലിയൊരു പ്രതിസന്ധിയുണ്ട്. അമരത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുള്ള ആളായിരുന്നു ചിത്ര. സംവിധായകന്‍ ഭരതനാണ് ചിത്രയുടെ ഈ അറപ്പ് മാറ്റിയെടുത്തത്. മീന്‍ കഴുകാന്‍ ഭരതന്‍ ചിത്രയെ പഠിപ്പിച്ചു. ആ കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ഭരതന്‍ തന്നെ പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടെന്നും പിന്നീട് മീനിനോടുള്ള അറപ്പ് മാറിയെന്നും ചിത്ര പറയുന്നു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ അന്ന് തന്നെ പഠിപ്പിച്ചതെന്നും ചിത്ര ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

ശ്രീരാമനും ശിവനും ജനിച്ചത് ഇന്ത്യയിലല്ലെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വലിച്ചെറിയരുത്!; ഈ മരുന്നുകള്‍ മനുഷ്യനും പരിസ്ഥിതിക്കും ദോഷം

മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

അടുത്ത ലേഖനം
Show comments