Webdunia - Bharat's app for daily news and videos

Install App

"നിങ്ങളെ ബഹുമാനിക്കുന്നു, പക്ഷേ ഇത് അംഗീകരിക്കാനാകില്ല": മകളുമൊത്തുള്ള ആമീർഖാന്റെ ചിത്രത്തിനെതിരെ സദാചാരവാദികൾ

മകളുമൊത്തുള്ള ആമീർഖാന്റെ ചിത്രത്തിനെതിരെ സദാചാരവാദികൾ

Webdunia
വ്യാഴം, 31 മെയ് 2018 (14:41 IST)
വിവാദങ്ങളിൽ ഇടംപിടിക്കാൻ താൽപ്പര്യമില്ലാത്ത താരമാണ് ആമിർ ഖാൻ. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സദാചാരവാദികളുടെ ഇരയായിരിക്കുകയാണ്.
 
മകൾ ഇറയുമൊത്തുള്ള ചിത്രം ഫേസ്‌ബുക്കിൽ പങ്കിട്ടതിന് ശേഷമാണ് ഇത്തരത്തിലുള്ള ട്രോളുകൾ. പുൽത്തകിടിൽ കിടക്കുന്ന ആമിറിന്റെ നെഞ്ചത്ത് കയറി ഇരിക്കുന്ന മകൾ ഇറയുടെ ചിത്രങ്ങളാണ് ഇപ്പോൾ സദാചാരവാദികളുടെ പുതിയ പ്രശ്‌നം. വന്നിരിക്കുന്ന അഭിപ്രായങ്ങളിൽ ഏറെയും മാന്യതവെടിഞ്ഞതാണ്. ചിത്രത്തിൽ ലൈംഗികത കണ്ടെത്താനും ചിലർ മറന്നില്ല.
 
ഇതെല്ലാം പരസ്യമായിട്ടല്ല അടച്ചിട്ട വാതിലിനുള്ളിൽ വേണമായിരുന്നു എന്നുവരെ കമന്റുകളുണ്ട്. അതുമാത്രമല്ല, ഇറയുടെ വസ്‌ത്രധാരണത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. യൗവനയുക്തയായ പെൺകുട്ടി അച്ഛന്റെ നെഞ്ചിന് മുകളിൽ കയറിയിരിക്കുന്നത് സംസ്‌ക്കാരശൂന്യമാണെന്നും ചിലർ അഭിപ്രായപ്പെടുന്നു. 
 
എന്നാൽ സദാചാരവാദികൾക്കെതിരെനിന്ന് ആമിറിനും മകൾക്കും പിന്തുണ നൽകിയും അഭിപ്രായങ്ങൾ ഉണ്ട്. മക്കൾ എത്ര വലുതായാലും മാതാപിതാക്കൾക്ക് അവർ ചെറിയ കുഞ്ഞുങ്ങളാണെന്നും ഇതിൽ ലൈംഗികത കണ്ടെത്താൻ ശ്രമിക്കുന്നത് ആളുകളുടെയും ഈ നാടിന്റെയും പ്രശ്‌നമാണെന്നും പറയുന്നു. ഇത്രയ്‌ക്കും വിവേകശൂന്യരായ ആളുകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടോ എന്ന് ചോദിക്കാനും ഇവർ മറന്നില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

യുവാവിൻ്റെ കൊലപാതകം: അയൽവാസികളായ അച്ഛനും മകനും ജീവപര്യന്തം തടവും പിഴയും

അടുത്ത ലേഖനം