പതിനഞ്ചുവയസുള്ള മകനുണ്ടായിട്ടും ഇത്തരത്തിലുള്ള വേഷം ധരിക്കുന്നത് എങ്ങനെയാണ്? നടി മലൈകയ്‌ക്കെതിരെ സദാചാരവാദികൾ

നടി മലൈകയ്‌ക്കെതിരെ സദാചാരവാദികൾ

ചൊവ്വ, 29 മെയ് 2018 (11:27 IST)
താരസുന്ദരികളുടെ പോസ്‌റ്റുകൾക്ക് എന്നും സൈബർ സദാചാരഗുണ്ടകളുടെ കമന്റുകൾ ഏറെ ആയിരിക്കും. ഇത്തവണ ബോളിവുഡ് താരമായ മലൈക അറോറയുടെ പോസ്‌റ്റിനാണ് സദാചാരവാദികൾ പൊങ്കാലയിട്ടത്. സ്വിം സ്യൂട്ടിൽ ഗ്ലാമറസായിട്ടുള്ള ചിത്രങ്ങൾ താരം ഇൻസ്‌റ്റാഗ്രാമിൽ പങ്കിട്ടിരുന്നു.
 
പതിനഞ്ചുകാരനായ ഒരു മകൻ ഉണ്ടായിരുന്നിട്ടും ഇപ്പോഴും ഇത്തരത്തിലുള്ള വസ്‌ത്രധാരണം നടത്താൻ എങ്ങനെ കഴിയുന്നുവെന്നതാണ് സൈബർ സദാചാരഗുണ്ടകളുടെ സംശയം. 44-കാരിയായ മലൈക കഴിഞ്ഞ ദിവസമാണ് ബീച്ചിൽ നിന്നുള്ള ചിത്രങ്ങൾ ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ചത്.
 
മലൈക ആദ്യമായല്ല സദാചാര ഗുണ്ടകളുടെ ചീത്തവിളിക്ക് ഇരയാവുന്നത്. ഇറക്കം കുറഞ്ഞ വസ്‌ത്രങ്ങൾ ധരിച്ചതിന് മുമ്പും ഇത്തരത്തിലുള്ള പ്രശ്‌നം മലൈക നേരിട്ടിരുന്നു.
 

Summer lovin...take me backkk #fridayflashback #sun#sea#surf

A post shared by Malaika Arora Khan (@malaikaarorakhanofficial) on

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ധോണി പ്രധാനമന്ത്രിയാകുമോ ?; ആവശ്യവുമായി സംവിധായകന്‍ - ഏറ്റുപിടിച്ച് ആരാധകര്‍