അയോധ്യയില്‍ വസ്തു വാങ്ങി അമിതാഭ് ബച്ചന്‍,പ്ലോട്ടിന് 14.5 കോടി വില!

കെ ആര്‍ അനൂപ്
വെള്ളി, 16 ഫെബ്രുവരി 2024 (12:51 IST)
നടന്‍ അമിതാഭ് ബച്ചന്‍ ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ സെവന്‍ സ്റ്റാര്‍ എന്‍ക്ലേവില്‍ വസ്തു വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍.
 
10000 ചതുര വിസ്തീര്‍ണമുള്ള ഒരു വീട് നിര്‍മ്മിക്കാനായാണ് നടന്‍ ഈ സ്ഥലം വാങ്ങിയിരിക്കുന്നത്. പ്ലോട്ടിന് 14.5 കോടി വില വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ആസ്ഥാനമാക്കിയുള്ള ദി ഹൗസ് ഓഫ് അഭിനന്ദന്‍ ലോധ എന്ന ഡെവലപ്പര്‍മാരില്‍ നിന്നാണ് സ്ഥലം ബച്ചന്‍ വാങ്ങിയത്.
 
'എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം വഹിക്കുന്ന നഗരമാണ് അയോധ്യ. ആ നഗരത്തില്‍ ഈ യാത്ര ആരംഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അയോധ്യയുടെ ആത്മാവിലേക്കുള്ള ഒരു ഹൃദയസ്പര്‍ശിയായ യാത്രയുടെ തുടക്കമാണിത്. ആഗോള ആത്മീയ തലസ്ഥാനത്ത് എന്റെ വീട് നിര്‍മ്മിക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്' ,-അമിതാഭ് ബച്ചന്‍ കുറിച്ചു.
 
അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് 15 മിനിറ്റ് ദൂരമാണ് അവിടേയ്ക്ക് ഉള്ളത്.എയര്‍പോര്‍ട്ടില്‍ നിന്ന് അറ് മണിക്കൂര്‍ ദൂരവുമാണ് ഈ വസ്തുവിലേക്കുള്ളത്. ജനുവരി 22-നാണ് ഔദ്യോഗികമായ ലോഞ്ച് നടക്കും.2028 മാര്‍ച്ചോടെ പ്രോജക്ട് പൂര്‍ത്തിയാക്കുമെന്നാണ് പറയുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം

എസ്ഐആറിനെതിരായ ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും, വിശദമായ വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ്

'ദലിതരെ തൊട്ടുകൂടാത്തവരാക്കിയത് ആര്?': മീനാക്ഷി

എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍

ചെങ്കോട്ട സ്‌ഫോടനത്തിന്റെ പിന്നില്‍ പാക് ചാര സംഘടനയെന്ന് അന്വേഷണ ഏജന്‍സികളുടെ അനുമാനം

അടുത്ത ലേഖനം
Show comments