Webdunia - Bharat's app for daily news and videos

Install App

Bramayugam: കൊടുമണ്‍ പോറ്റി സുപ്രിമസി ഇന്‍ ബോക്‌സ് ഓഫീസ്; ഭ്രമയുഗം ആദ്യദിനം നേടിയത് എത്രയെന്നോ?

കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകളാണ്

രേണുക വേണു
വെള്ളി, 16 ഫെബ്രുവരി 2024 (12:11 IST)
Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്റെ ആദ്യദിന ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത്. കേരളത്തില്‍ നിന്ന് മാത്രം മൂന്ന് കോടിയിലേറെ സിനിമ കളക്ട് ചെയ്തിട്ടുണ്ട്. കേരളത്തിനു പുറത്തും ഇന്ത്യക്ക് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് മാത്രം ആദ്യദിനം ഗ്രോസ് ആയി 42 ലക്ഷം നേടാന്‍ ഭ്രമയുഗത്തിനു സാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യദിനത്തിലെ വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസ് കളക്ഷന്‍ 10 കോടിക്ക് അടുത്തുണ്ടാകുമെന്നാണ് കണക്കുകള്‍. 
 
കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തിലേറെ ടിക്കറ്റുകളാണ്. വര്‍ക്കിങ് ഡേ ആയ ഇന്ന് ആദ്യ മണിക്കൂറുകളില്‍ മികച്ച ബുക്കിങ്ങാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വാരം തിയറ്ററുകളിലെത്തിയ പ്രേമലുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞതില്‍ രണ്ടാം സ്ഥാനത്ത്. ഭ്രമയുഗത്തിന്റെ ഒരു ലക്ഷത്തി മൂവായിരം ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ വിറ്റു പോയതെങ്കില്‍ പ്രേമലുവിന്റേത് 70,000 ആണ്. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഒരു മിസ്റ്ററി ഹൊറര്‍ ത്രില്ലര്‍ ആണ്. കൊടുമണ്‍ പോറ്റി എന്ന വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നാണ് കൊടുമണ്‍ പോറ്റിയെന്നാണ് ഭ്രമയുഗം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരുടെ പ്രകടനങ്ങളും ഗംഭീരമാണ്. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments