Webdunia - Bharat's app for daily news and videos

Install App

മോഹന്‍‌ലാലിനെ വെട്ടിലാക്കിയ സംഭവം; ‘പുറത്താ‍ക്കി എന്നതാണ് വാസ്‌തവം’ - ദിലീപിനെതിരെ ആഞ്ഞടിച്ച് ജഗദീഷ്

മോഹന്‍‌ലാലിനെ വെട്ടിലാക്കിയ സംഭവം; ‘പുറത്താ‍ക്കി എന്നതാണ് വാസ്‌തവം’ - ദിലീപിനെതിരെ ആഞ്ഞടിച്ച് ജഗദീഷ്

Webdunia
ഞായര്‍, 28 ഒക്‌ടോബര്‍ 2018 (13:18 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയില്‍ നിന്നും സ്വയം രാജിവച്ച് പുറത്തു വരികയായിരുന്നുവെന്ന നടന്‍ ദിലീപിന്റെ പ്രസ്‌താവന തള്ളി സംഘടനയുടെ ട്രഷററും വക്താവുമായ ജഗദീഷ് രംഗത്ത്.

അമ്മയില്‍ നിന്ന് ദിലീപിനെ പുറത്താക്കുകയായിരുന്നുവെന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് വ്യക്തമാക്കിയത്.

“ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപില്‍ നിന്നും അമ്മ പ്രസിഡന്റ് മോഹന്‍‌ലാല്‍ രാജി ആവശ്യപ്പെടുകയായിരുന്നു. രാജി ലഭിച്ചതോടെ അമ്മയില്‍ നിന്നും ദിലീപ് പുറത്തായി. വിഷയത്തില്‍ മോഹന്‍‌ലാല്‍ പറഞ്ഞതാണ് വാസ്‌തവം“ - എന്നും ജഗദീഷ് പറഞ്ഞു.

ദിലീപിനെ അമ്മ പുറത്താക്കുകയാണ് ചെയ്‌തത്. ഇക്കാര്യത്തില്‍ സംഘടനയ്ക്ക് പറയാനുള്ള അവസാന വാക്ക് ഇതാണ്. ഇതോടെ ഈ വിഷയം ഇവിടെ അവസാനിച്ചിരിക്കുകയാണെന്നും ജഗദീഷ് കൂട്ടിച്ചേര്‍ത്തു.

താന്‍ രാജിവച്ചത് സംഘടന ആവശ്യപ്പെട്ടിട്ടല്ലെന്നും സ്വന്തം തീരുമാനപ്രകാരമായിരുന്നു നടപടിയെന്നുമുള്ള ദിലീപിന്റെ പ്രസ്‌താവന അമ്മയ്‌ക്ക് മോഹന്‍‌ലാലിനും തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടറിയിച്ച് ജഗദീഷ് രംഗത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

പോലീസുമായി വാക്ക് തര്‍ക്കത്തിന് ശേഷം റോഡിന് കുറുകെ ലോറി നിര്‍ത്തി താക്കോലുമായി ഡ്രൈവര്‍ മുങ്ങി; ഗതാഗതക്കുരുക്കില്‍ കുഴപ്പത്തിലായി പോലീസ്

ഹരിയാന മുന്‍മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാല അന്തരിച്ചു

ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം ഇനി മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്താല്‍ മതി; നിര്‍ദേശവുമായി ആരോഗ്യവകുപ്പ് മന്ത്രി

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments