Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാണ് മമ്മൂക്ക? മമ്മൂക്ക നിന്റെ വാപ്പയെന്ന് ദുൽഖറിനോട് രമേഷ് പിഷാരടി

അലാവുദ്ദീനും ഭൂതവും പിന്നെ മമ്മൂക്കയും! - കൂടുതൽ ചിത്രങ്ങളും വീഡിയോകളും

ആരാണ് മമ്മൂക്ക? മമ്മൂക്ക നിന്റെ വാപ്പയെന്ന് ദുൽഖറിനോട് രമേഷ് പിഷാരടി
, തിങ്കള്‍, 7 മെയ് 2018 (11:57 IST)
താരത്തിളക്കിത്തിന്റെ ആഘോഷരാവൊരുക്കി അമ്മ വഴമില്ല്. ആരാധകർക്കും പ്രേക്ഷകർക്കും മറക്കാനാവാത്ത അനുഭവമായി മാറിയിരിക്കുകയാണ് ‘അമ്മ മഴവില്ല്’ മെഗാഷോ. തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ പതിനായിരങ്ങൾക്കുമുന്നിൽ വിണ്ണിലെ താരങ്ങളെല്ലാം ഒത്തുചേർന്നപ്പോൾ അക്ഷരാർത്ഥത്തിൽ അത് ആഘോഷരാവായി മാറുകയായിരുന്നു. 
 
webdunia
അലാവുദീനായി ദുൽഖർ സൽമാനും ഭൂതമായി മോഹൻലാലും സ്റ്റേജിൽ ഒരുമിച്ചെത്തി. രമേഷ് പിഷാരടിയും ധര്‍മ്മജനും സജീവമായി ഈ സ്‌കിറ്റിലുണ്ടായിരുന്നു. ആരാണ് മമ്മൂട്ടി, ഇക്കൂട്ടത്തിലാരാണ് മമ്മൂട്ടി എന്ന് ചോദിക്കുമ്പോള്‍ നിന്റെ ബാപ്പയെന്ന് ദുല്‍ഖറിനോട് പറയുമ്പോള്‍ സദസ്സ് ചിരിച്ചു മറിയുകയായിരുന്നു. സിനിമയിലെത്തി വലിയ ആളായി മാറിയപ്പോള്‍ വാപ്പച്ചിയെ മറന്നോയെന്നുള്ള ചോദ്യമൊക്കെ ഉയര്‍ന്നുവന്നിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മകനും എത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
 
webdunia
ഷോ തുടങ്ങി പകുതിയായപ്പോഴാണ് സാക്ഷാൽ മമ്മൂട്ടി വേദിയിലെത്തിയത്. കരഘോഷത്തിന് ഇതിൽക്കൂടുതൽ എന്ത് വേണം. സ്റ്റേജിലെത്തിയ മമ്മൂട്ടി ഭൂതമായി മുന്നിൽ നിൽക്കുന്ന മോഹൻലാലിനോട് ‘തന്നെ ഡാൻസ് പഠിപ്പിക്കാമോ’ എന്നായിരുന്നു ചോദിച്ചത്. എന്നാൽ ‘അതൊഴിച്ച് വേറെന്ത് വേണമെങ്കിലും ചോദിച്ചോളൂ’ എന്നായിരുന്നു ഭൂതത്തിന്റെ മറുപടി.
 
webdunia
ഒടുവിൽ മമ്മൂട്ടിയെ സഹതാരങ്ങളെല്ലാം ചേർന്ന് നൃത്തം പഠിപ്പിച്ചതോടെ കാണികളും ആവേശത്തിലായി. വിനീത് ശ്രീനിവാസൻ തന്റെ ഗാനങ്ങളുമായി കാണികളുടെ കയ്യടി നേടി. പാർവതിയും ഡാൻസ് അവതരിപ്പിച്ചു. പുറകേ, നമിതപ്രമോദ്, ഷംനകാസിം തുടങ്ങിയ താരസുന്ദരിമാർക്കൊപ്പം മോഹൻലാൽ ഇരുവർ മുതലുള്ള തന്റെ ചിത്രങ്ങളിലെ ഗാനങ്ങളുമായി ആടിത്തിമർത്തു. എന്നാൽ, ഡാൻസിനിടയിൽ മോഹൻലാലിന് ചെറുതായി കാലൊന്നിടറി. 
 
webdunia
ഹണി റോസ് ചെറുതായൊന്ന് തള്ളിയതേയുള്ളൂ. അതിനിടയില്‍ മോഹന്‍ലാല്‍ വീഴുകയായിരുന്നു, എന്നാല്‍ അടുത്ത നിമിഷം തന്നെ എഴുന്നേറ്റ് അദ്ദേഹം നര്‍ത്തകരോടൊപ്പം ചേരുകയായിരുന്നു. പെട്ടന്ന് തന്നെ എഴുന്നേറ്റ് ഡാൻസ് തുടർന്നപ്പോൾ കാണികൾ അത് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
 
webdunia
മൈക്ക് ഓപ്പറേറ്ററായി മോഹന്‍ലാലും യുവകോമളനായി മമ്മൂട്ടിയും ഒപ്പം നിരവധി താരസുന്ദരികളും എത്തിയ സ്‌കിറ്റ് സദസ്സിനെ ഒന്നടങ്കം കുടുകുടാ ചിരിപ്പിക്കുകയായിരുന്നു. താരമാമാങ്കത്തിൽ അതിഥിയായി എത്തിയത് നടിപ്പിൻ നായകൻ സൂര്യ ആയിരുന്നു. 
 
അവശരായ കലാകാരന്‍മാരെ സഹായിക്കുന്നതിന് വേണ്ടിയും താരസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടിയുടെ കുട്ടിസ്രാങ്കിന് ശേഷം ഇതാദ്യം! 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ക്ലാസിക് മൂവി!