Webdunia - Bharat's app for daily news and videos

Install App

അമ്മയിലെ തമ്മിലടിയില്‍ മോഹന്‍ലാല്‍ - പൃഥ്വിരാജ് ടീമിന്‍റെ ലൂസിഫറിന് എന്ത് സംഭവിക്കും?

Webdunia
ബുധന്‍, 27 ജൂണ്‍ 2018 (20:48 IST)
താരസംഘടനയായ ‘അമ്മ’യില്‍ ഓരോ ദിവസവും പൊട്ടിത്തെറി പ്രതീക്ഷിക്കുന്ന ഒരു നിശബ്‌ദത നിലനില്‍ക്കുന്നുണ്ട്. നാല് മുന്‍‌നിര നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവച്ചത് അമ്മയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ പ്രതീക്ഷിക്കാമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.
 
ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തെ അമ്മയിലെ പ്രശ്നങ്ങള്‍ പ്രതികൂലമായി ബാധിച്ചേക്കാമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. കാരണം, അമ്മയുടെ പ്രസിഡന്‍റ് മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. അമ്മയിലെ വിമത ശബ്ദമായ പൃഥ്വിരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പൃഥ്വിരാജ് അസ്വസ്ഥനാണെന്നും അദ്ദേഹത്തിന് കടുത്ത അമര്‍ഷമുണ്ടെന്നുമാണ് വിവരം.
 
‘അമ്മ’യില്‍ നിന്ന് പൃഥ്വി രാജിവയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. രാജിവച്ച നാല് നടിമാരുമായും അടുത്ത സൌഹൃദം പുലര്‍ത്തുന്ന താരമാണ് പൃഥ്വിരാജ്. മാത്രമല്ല, ദിലീപ് വിഷയത്തില്‍ ഇവര്‍ക്കൊപ്പം ശക്തമായ നിലപാട് സ്വീകരിക്കുകയും ദിലീപിന് അമ്മയില്‍ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയും ചെയ്തതും പൃഥ്വിരാജാണെന്ന് പറയാം.
 
ഈ സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുന്നത് അമ്മയിലും വലിയ പ്രശ്നങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കും കാരണമാകാം. എന്നാല്‍ സംഘടനയിലെ പ്രശ്നങ്ങള്‍ ലൂസിഫര്‍ പോലെ ഒരു വലിയ പ്രൊജക്ടിനെ ബാധിക്കില്ലെന്ന അഭിപ്രായക്കാരും സിനിമയിലുണ്ട്. എന്തായാലും ലൂസിഫറിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments