‘നാല് ഇല കൊഴിഞ്ഞു പോയാൽ അമ്മയെന്ന ആൽവൃക്ഷത്തിന് ഒന്നും സംഭവിക്കില്ല’; രാജിവച്ച നടിമാരെ പരിഹസിച്ച് മഹേഷ് നായര്‍
‘നാല് ഇല കൊഴിഞ്ഞു പോയാൽ അമ്മയെന്ന ആൽവൃക്ഷത്തിന് ഒന്നും സംഭവിക്കില്ല’; രാജിവച്ച നടിമാരെ പരിഹസിച്ച് മഹേഷ് നായര്‍
മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാരെ പരിഹസിച്ച് നടന്‍ മഹേഷ് നായര്‍. കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയും സംഘടനയില്‍ നിന്നും പുറത്തുപോയ നടിമാരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ വ്യക്തമാക്കി.
ഇരുപ്പത്തിനാല് വർഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന അമ്മയെന്ന ആൽവൃക്ഷത്തിന് നാല് ഇല കൊഴിഞ്ഞു പോയാൽ വിഷമം തോന്നുമെങ്കിലും വൃക്ഷത്തിന് ഒന്നും സംഭവിക്കുവാൻ പോകുന്നില്ലെന്നും മഹേഷ് നായര്‍ പോസ്‌റ്റിലൂടെ വ്യക്തമാക്കി.
മഹേഷ് നായരുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-
എനിക്ക് ഒരു കാര്യം എഴുതുകയും അതുവഴി ചില സത്യങ്ങൾ മലയാള സിനിമാ പ്രേക്ഷകരെ അറിയിക്കണമെന്നുണ്ട്. എന്നാൽ എഴുതുംമുൻപേ ഒരു കാര്യം ഭൂമിയോളം താഴ്ന്ന് പറഞ്ഞുകൊള്ളട്ടെ. ഇത് വായിച്ച് സഭ്യതയില്ലാത്ത വാക്കുകൾ കൊണ്ട് എന്നെ അടക്കി നിർത്താൻ ദയവായി ഈ പെയ്ജ് വായിക്കുന്നവർ മുതിർന്നേക്കരുത്. സൈബർ സെൽ; പോലീസ് കേസ് മുതലായ കലാപരുപാടികളിൽ താത്പര്യമില്ലാത്തതിനാലാണ്. ഇനി കാര്യത്തിലേയ്ക്ക് കടക്കാം.......
അമ്മയുടെ നാലു നടികൾ രാജിവെയ്ച്ചു. W.C. C അംഗങ്ങൾ കൂടിയായ നാലു പേരാണ് രാജിവെയ്ച്ചത്. തികച്ചും നിർഭാഗ്യകരമായ കാര്യമായിപ്പോയി അത്. രാജിവെച്ച ഒരാൾ ഇരയാകപ്പെട്ട നടിയാണ്. അവർ പക്ഷേ രാജ്യക്കാരണമായി പ്രധാനമായി പറയുന്നത് തന്റെ നിരവധി അവസരങ്ങൾക്ക് തടസ്സമായി ദിലീപ് എന്ന നടൻ നിന്നുവെന്നതാണ്. ഇത് ഇരയായ നടി രേഖാമൂലം അമ്മ അസ്സോസ്സിയേഷന് നൽകിയിട്ടും അമ്മ ഒന്നും ചെയ്തില്ല എന്നാണ്. തികച്ചും സത്യവിരുദ്ധമായ കാര്യമാണത്. നാളിതുവരെ ഇങ്ങനെ ഒരു ആക്ഷേപം നടന് എതിരെ ഈ നടി അമ്മയിൽ നൽകിയിട്ടില്ല. രേഖാമൂലമോ വാക്കാലോ നൽകിയിട്ടില്ല. വന്നിരുന്നെങ്കിൽ തീർച്ചയായും നടപടിയുടെ തുടക്കമായി ദിലീപിനോട് വിശദീകരണം ചോദിച്ചേന്നെ. മറ്റുള്ളവർ പ്രധാനമായും രാജിയുടെ കാരണമായി പറയുന്നത് അവർക്ക് അമ്മയിൽ അവരുടെ പ്രതികരണങ്ങൾ പറയുവാൻ സാധിക്കുന്നില്ല എന്നാണ്. അതുകൊണ്ടാണോ W. C. C ഉണ്ടായ വേളയിൽ ഇരുപത്തിമൂന്നാം ജനറൽ ബോഡിയിൽ ഗീതു മോഹൻ ദാസ് വേദിയിൽ മൈക്കിലൂടെ W. C. C യ്ക്കു വേണ്ടി മമ്മൂട്ടിയോടും മോഹൻലാലിനോടും ഇന്നസെന്റിനോടും അമ്മയോടും നന്ദി പറഞ്ഞ് പ്രസംഗിച്ചത്? അവർക്ക് പറയുവാനുള്ളത് അമ്മ ആംഗങ്ങൾ ശ്രവിച്ചത്. എന്നിട്ട് പുറത്തേയ്ക്ക് ഇറങ്ങിയ റീമ കല്ലുങ്കൽ മീഡികാരോട് പറഞ്ഞതെന്താ? ഞങ്ങൾക്കു പറയുവാനുള്ളത് ആരും കേട്ടില്ലാന്ന്. രെമ്യ നംബീശൻ കഴിഞ്ഞ എക്സ്സിക്യൂട്ടിവ് മെംബറായിരുന്നല്ലോ. എന്തെ അക്രമണത്തിനിരയായ നടിയുടെ പരാതി അധവാ നൽകിയിട്ടുണ്ടായിരുന്നെങ്കിൽ മുൻ കൈയ്യ് എടുത്ത് അതിനായി യത്നിച്ചില്ല? എന്തുകൊണ്ട് അമ്മയുടെ കുറ്റം പറയുവാനായി നാഴികയ്ക്ക് നാൽപതു വട്ടം മീഡിയയുടെ മുന്നിൽ വരുന്ന ഇവരാരും ഒരു വാക്ക് മിണ്ടിയില്ലാ? എന്തേ w.c.c യുടെ സ്ഥാപക നേതാവ് മഞ്ചു വാരിയർ അമ്മയിൽ നിന്നും രാജിവെച്ചില്ല? പതിനെട്ട് പേരുടെ സംഘടനയിൽ എന്തെ ആൾക്കാർ കൊഴിഞ്ഞു പോകുന്നു? അതു പിന്നെ പോകട്ടെ, അവരുടെ കാര്യം. ഇരുപ്പത്തിനാല് വർഷമായി പടർന്നു പന്തലിച്ചു നിൽക്കുന്ന അമ്മയെന്ന ആൽവൃക്ഷത്തിന് നാല് ഇല കൊഴിഞ്ഞു പോയാൽ വിഷമം തോന്നുമെങ്കിലും വൃക്ഷത്തിന് ഒന്നും സംഭവിക്കുവാൻ പോകുന്നില്ല. അത് തണൽ വിരിച്ച് നിൽക്കുക തന്നെ ചെയ്യും. നൂറ്റി നുപ്പതോളം പേർക്ക് കൈ നീട്ടം കൊടുക്കുന്നുണ്ട്; എല്ല മാസവും. അക്ഷര ക്രമത്തിൽ പാവപ്പെട്ടവർക്ക് ഭവനങ്ങൾ നിർമ്മിച്ചു നൽകി. പാവങ്ങൾക്കായി ആംബുലൻസ്സ് സർവീസ്സ് തുടങ്ങി.ഇനിയും എത്രയോ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ചെയ്യുവാനിരിക്കുന്നു. നാലു പേർ മാത്രമാണ് ശരി, അഞ്ഞു റോളം പേർ തെറ്റ് എന്നാണ് അവർ വിശ്വസിക്കുന്നതെങ്കിൽ: പിന്നെ എനിക്ക് ഒന്നും പറയുവാനില്ല. മലയാള സിനിമയ്ക്ക് നൻമകൾ മാത്രം നേർന്നു കൊണ്ട് നിങ്ങളുടെ സ്വന്തം മഹേഷ്.