Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ? ഞാന്‍ മിണ്ടാതെ ഇരിക്കണോ?; പൊട്ടിത്തെറിച്ച് അമൃത സുരേഷ്

Amritha Suresh
, ശനി, 22 മെയ് 2021 (21:09 IST)
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ ഒരാളാണ് ഗായിക അമൃത സുരേഷ്. ചിത്രങ്ങളും വീഡിയോയും അമൃത സ്ഥിരം പങ്കുവയ്ക്കാറുണ്ട്. ഏറ്റവും ഒടുവിലായി പങ്കുവച്ച ഒരു ചിത്രത്തിനു താഴെ വന്ന കമന്റ് അമൃതയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിനെതിരെ താരം രംഗത്തെത്തി. 
 
അമൃതയുടെ ചിത്രത്തിനു താഴെ 'മിന്നാമിന്നി മിന്നാമിന്നി' എന്ന ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് പരിഹാസരൂപേണയുള്ള കമന്റ് വന്നിരിക്കുന്നത്. 
 
'ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം,,ആരെ കാണിക്കാനാ ഈ പ്രഹസനം...ഒരു കുഞ്ഞില്ലേ അതിനെ നോക്കി മര്യാദക്ക് ജീവിച്ചൂടെ ജീവിതം എന്താണെന്ന് മനസിലാകാത്ത പന്ന കിളവി,' എന്നതാണ് കമന്റ്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം അമൃത ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. കമന്റിനു താഴെ അമൃത കലക്കന്‍ ഒരു മറുപടി നല്‍കിയിട്ടുണ്ട്. 

webdunia
 
 
ഈ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുള്ള പോസ്റ്റില്‍ അമൃത പറയുന്നത് ഇങ്ങനെ: 
 
കമന്റ്‌സ് എപ്പോഴും ഞാന്‍ സന്തോഷത്തോടെ മാത്രേ നോക്കാറുള്ളു.. പക്ഷെ, ഇത് കുറച്ചു കൂടി പോയി.. സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്യണ്ടാന്ന് വിചാരിച്ചതാ..പക്ഷെ ഇതൊക്കെ പ്രതികരിക്കാതെ ഇരിക്കുന്നത് എങ്ങനെയാ...?? 
 
Fake Account ആണെന്നാണ് തോന്നുന്നത്..ആണെങ്കിലും അല്ലെങ്കിലും.. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്താ തോന്നുന്നത് ..? ഞാന്‍ മിണ്ടാതെ ഇരിക്കണോ ??? സഹിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ ???? ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ ????
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആണുങ്ങള്‍ പ്രസവിക്കുന്നില്ലല്ലോ,'; മമ്മൂട്ടിയുടെ സൗന്ദര്യത്തെ കുറിച്ച് പറയുന്നതിനിടെ പുലിവാല്‍ പിടിച്ച സീമ