Webdunia - Bharat's app for daily news and videos

Install App

Anant Ambani Wedding: മകന്റെ വിവാഹത്തിനു അംബാനി പൊടിക്കുന്നത് ആയിരം കോടി; 2500 ഭക്ഷണ വിഭവങ്ങള്‍, രണ്ടാമത് വിളമ്പില്ല !

ഭക്ഷണത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ അംബാനി കുടുംബം ശ്രമിച്ചിട്ടുണ്ട്

രേണുക വേണു
ശനി, 2 മാര്‍ച്ച് 2024 (09:26 IST)
Anant Ambani Marriage

Anant Ambani Wedding: മകന്‍ അനന്ത് അംബാനിയുടെ വിവാഹത്തിനായി മുകേഷ് അംബാനി ചെലവഴിക്കുന്നത് ആയിരം കോടിയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രീ വെഡ്ഡിങ് ആഘോഷം രാജ്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത വിവാഹ ആഘോഷമായി മാറും. ഗുജറാത്തിലെ ജാംനഗറിലാണ് പ്രീ വെഡ്ഡിങ് ആഘോഷം നടക്കുന്നത്. പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി പല ചടങ്ങുകളും അംബാനി കുടുംബം നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ജാംനഗറില്‍ 14 ക്ഷേത്രങ്ങളാണ് കുടുംബം നിര്‍മിച്ചത്. 
 
മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഡിസ്‌നി സിഇഒ ബോബ് ഇഗര്‍, ഇവാങ്ക ട്രംപ്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്‌നിഹാന്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണി തുടങ്ങി നിരവധി പ്രമുഖരാണ് വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത്. 
 
ഭക്ഷണത്തിലും വ്യത്യസ്തത കൊണ്ടുവരാന്‍ അംബാനി കുടുംബം ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള 2500 വിഭവങ്ങള്‍ നല്‍കും. ഒരു ദിവസം നല്‍കിയ വിഭവം അടുത്ത ദിവസം വിളമ്പില്ല. ചടങ്ങിനെത്തുന്ന അതിഥികളെയെല്ലാം മധുരപലഹാരങ്ങളും പാനീയവും നല്‍കിയാണ് സ്വീകരിക്കുന്നത്. അതിഥികള്‍ക്ക് അനന്തിന്റെയും രാധികയുടെയും പേരിന്റെ ആദ്യാക്ഷരമെഴുതിയെ ഒരു സ്വീറ്റ് ബോക്‌സും നല്‍കുന്നുണ്ട്. ഭക്ഷണമൊരുക്കാനായി ഇന്‍ഡോറില്‍ നിന്ന് 65 ഷെഫുമാരെയാണ് എത്തിച്ചിരിക്കുന്നത്.
 
3000 ഏക്കര്‍ വിസ്തൃതിയുള്ള ജാംനഗറിലെ ഓയില്‍ റിഫൈനറി ഗാര്‍ഡനില്‍ മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയാണ് പ്രീ വെഡ്ഡിങ് ചടങ്ങുകള്‍. സെലിബ്രിറ്റുകളുടെ വിവിധ പരിപാടികളും ഈ മൂന്ന് ദിവസങ്ങളിലായി നടക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം ചെയ്യുന്ന പുതിയ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്കു കപ്പല്‍ എംഎസ്‌സി തുര്‍ക്കി വിഴിഞ്ഞത്തെത്തി

അമേരിക്കയില്‍ സിബിപി വണ്‍ ആപ്പ് നയത്തിലൂടെ താമസിക്കുന്ന 9ലക്ഷം കുടിയേറ്റക്കാര്‍ക്ക് പണി; പെര്‍മിറ്റ് റദ്ദാക്കി

'ആ രാജ്യങ്ങള്‍ തന്നെ വിളിച്ചു കെഞ്ചുകയാണ്': പകര ചുങ്കം ഏര്‍പ്പെടുത്തിയ രാജ്യങ്ങളെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments