Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ദ്രജിത്തിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകന്‍, പ്രഖ്യാപനത്തിനായി കാതോര്‍ത്ത് സിനിമ ലോകം

Directed by Indrajith

കെ ആര്‍ അനൂപ്

, ശനി, 2 മാര്‍ച്ച് 2024 (09:23 IST)
നടന്‍ ഇന്ദ്രജിത്ത് സംവിധായകനാകുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമയാണ് അദ്ദേഹം മനസ്സില്‍ കാണുന്നത്. മുരളി ഗോപിയുടെ രജനിയില്‍ ഒരുങ്ങുന്ന ചിത്രം ഏതുതരത്തിലുള്ളതാണെന്ന കാര്യം പുറത്തുവന്നിട്ടില്ല. യുഎസില്‍ എമ്പുരാന്‍ ചിത്രീകരണ തിരക്കിലാണ് നിലവില്‍ ഇന്ദ്രജിത്ത്. മാര്‍ച്ച് ആദ്യ ആഴ്ച തന്നെ നടന്‍ കേരളത്തിലേക്ക് തിരിച്ചെത്തും എന്നാണ് വിവരം. തുടര്‍ന്ന് താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികളിലേക്ക് കടക്കും. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവരും. 
 
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ലൂസിഫര്‍ എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെയാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇന്ദ്രജിത്ത് അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്യാനിരിക്കുന്ന മുരളി ഗോപിയുടെ ടൈസണ്‍ എന്ന ചിത്രത്തിലും ഇന്ദ്രജിത്ത് അഭിനയിക്കുന്നുണ്ട്.
 
 മാരിവില്ലിന്‍ ഗോപുരങ്ങള്‍ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്തിനെ ഒടുവില്‍ കണ്ടത്. ഒരു ഇടവേളക്കുശേഷം നടന്‍ ഹ്യൂമര്‍ എന്റര്‍ടെയ്‌നറുമായി എത്തുകയാണ്. സുധി രാമചന്ദ്രനാണ് നായിക. സര്‍ജനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രേമലുവിന് ശേഷം ചിരിപ്പിക്കാന്‍ സീനിയര്‍ താരങ്ങള്‍! പൊട്ടിച്ചിരി സമ്മാനിക്കാന്‍ ബിജുമേനോനും സുരാജ് വെഞ്ഞാറമൂടും