Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇതെപ്പോഴാ പൊക്കിയത്'; അനശ്വരയോട് അമ്മ, ഫോട്ടോഷൂട്ടിന് പിന്നില്‍ നടിയുടെ സഹോദരി ഐശ്വര്യ

Anaswara Rajan saree Anaswara  everyday

കെ ആര്‍ അനൂപ്

, വ്യാഴം, 9 നവം‌ബര്‍ 2023 (14:59 IST)
കരിയറില്‍ പുതിയ ഉയരങ്ങള്‍ തേടിയുള്ള യാത്രയിലാണ് നടി അനശ്വര രാജന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. സാരിയുടുത്തുള്ള നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും ശ്രദ്ധ നേടുകയാണ്. വലിയ ബോര്‍ഡറുള്ള ചാര നിറത്തിലുള്ള സാരിയിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ബ്ലൗസ് ആണ് ധരിച്ചിരിക്കുന്നത്.
സഹോദരി ഐശ്വര്യ രാജന്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ദിവസവും സാരി ഉടുക്കാനുള്ള സ്ത്രീസഹജമായ വാസന എന്ന് എഴുതി കൊണ്ടാണ് അനശ്വര ചിത്രങ്ങള്‍ പങ്കുവെച്ചത്.
'ഇതെപ്പോഴാ പൊക്കിയത്. ഇവളെ പേടിച്ച് സാരിയൊന്നും കാണുന്നിടത്ത് വെയ്ക്കാന്‍ പറ്റാതെയായല്ലോ'എന്നായിരുന്നു നടിയുടെ അമ്മ ഉഷ രാജന്റെ കമന്റ്.
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫഹദിന്റെ ധൂമം ഒടിടി റിലീസിന് റെഡി !