Publish Date: Thu, 05 Aug 2021 (09:03 IST)
Updated Date: Thu, 05 Aug 2021 (09:07 IST)
കഴിഞ്ഞ ദിവസമായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ തമിഴ് റി റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്.'കൂഗിള്‍ കുട്ടപ്പ' എന്നാണ് തമിഴ് പതിപ്പിന് പേര് നല്‍കിയിരിക്കുന്നത്. സിനിമയുടെ ഹിന്ദി റീമേക്കും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ വേഷമിടുന്നത് അനില്‍ കപൂര്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെയ്ത്ത് ഫിലിംസ് പ്രൊഡക്ഷന്‍ ഹൗസ് ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി എന്നാണ് വിവരം.സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ഭാസ്‌ക്കര പൊതുവാള്‍ ആയി അനില്‍കപൂര്‍ എത്തുന്നത് എങ്ങനെ ആണെന്ന് കണ്ടു തന്നെ അറിയണം. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് കേള്‍ക്കുന്നത്.