Publish Date: Thu, 03 Mar 2022 (14:58 IST)
Updated Date: Thu, 03 Mar 2022 (15:01 IST)
അങ്കമാലി ഡയറീസിലെ അന്ന രേഷ്മ രാജന്റെ ലിച്ചിയെ മലയാളികള്‍ പെട്ടെന്നൊന്നും മറക്കില്ല. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയുടെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇതേ ചിത്രം തന്നെയാണ് നടന്‍ ആന്റണി വര്‍ഗീസിനെ സിനിമയില്‍ എത്തിച്ചതും പുതിയ ജീവിതം കൊടുത്തതും.
'5വര്‍ഷങ്ങള്‍. എല്ലാത്തിനും വളരെ നന്ദി. ലിജോ സാര്‍, വിജയ് ബാബു സാര്‍, ചെമ്പന്‍ ചേട്ടന്‍'-അന്ന രേഷ്മ രാജന്‍ കുറിച്ചു.
ആന്റണി വര്‍ഗീസിന്റെ വാക്കുകള്‍
അഞ്ച് വര്‍ഷം.... ആദ്യ സിനിമ ആ വലിയ സ്‌ക്രീനില്‍ കണ്ടിട്ട് ഇന്നേക്ക് 5 വര്‍ഷം.... ദൈവത്തിന് നന്ദി... പിന്നെ ലിജോ
ചേട്ടന്‍ ചെമ്പന്‍ ചേട്ടന്‍ വിജയ് ചേട്ടന്‍ ടിനു ചേട്ടന്‍ അങ്കമാലി ടീം അപ്പന്‍ അമ്മ അനിയത്തി സുഹൃത്തുക്കള്‍
എല്ലാവര്‍ക്കും നന്ദി... അങ്കമാലി ഡയറീസിനെയും പെപ്പെ എന്ന കഥാപാത്രത്തേയും ഇത്രയേറെ ഇഷ്ടപെട്ട നിങ്ങള്‍ പ്രേക്ഷകര്‍ ഓരോരുത്തരുമാണ് നന്ദി പറയേണ്ടത്, നിങ്ങളോടുള്ള നന്ദി പറഞ്ഞാല്‍ തീരില്ല....അങ്കമാലി മുതല്‍ അജഗജന്തരം വരെ ഞങ്ങളുടെ കൂടെനിന്ന എല്ലാവര്‍ക്കും ഒരുപാട് നന്ദി....'-ആന്റണി വര്‍ഗീസ് കുറിച്ചു.