Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂക്ക തമാശയൊക്കെ പറയുമെങ്കിലും ദുൽഖറാണ് പ്രിയപ്പെട്ട താരമെന്ന് അനിഖ

മമ്മൂക്ക തമാശയൊക്കെ പറയുമെങ്കിലും ദുൽഖറാണ് പ്രിയപ്പെട്ട താരമെന്ന് അനിഖ

മമ്മൂക്ക തമാശയൊക്കെ പറയുമെങ്കിലും ദുൽഖറാണ് പ്രിയപ്പെട്ട താരമെന്ന് അനിഖ
, ബുധന്‍, 21 നവം‌ബര്‍ 2018 (10:04 IST)
മലയാളത്തിലും തമിഴിലും സജീവമായിരിക്കുന്ന ബാലതാരങ്ങളുടെ പേര് ചോദിച്ചാൽ ഇപ്പോൾ എല്ലാവരും ഓർക്കുന്നത് അനിഖയെ ആയിരിക്കും. നിരവധി ഹിറ്റ് ചിത്രങ്ങളിൽ മലയാളത്തിന്റെ മെഗാസ്‌റ്റാറിനൊപ്പവും തമിഴിലെ 'തല'യ്‌ക്കൊപ്പവും അഭിനയിച്ച് ആരാധകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ.
 
കഥ തുടരുന്നു, 5 സുന്ദരികള്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, യെന്നൈ അറിന്താല്‍, ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍, മിരുതന്‍, ദി ഗ്രേറ്റ് ഫാദര്‍, ജോണി ജോണി യെസ് അപ്പ, വിശ്വാസം തുടങ്ങിയ സിനിമകളിലാണ് താരം ഇതുവരെയായി അഭിനയിച്ചിട്ടുള്ളത്.
 
webdunia
മമ്മൂക്കയെക്കുറിച്ച് പറയുമ്പോൾ അനിഖയ്‌ക്ക് നൂറ് നാവാണ്. 3 സിനിമകളിലാണ് അനിഖ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുള്ളത്. ഓരോ ലൊക്കേഷനിലും ഓരോ മൂഡുമായാണ് അദ്ദേഹമെത്താറുള്ളതെന്നും ഈ കുട്ടി താരം പറയുന്നു. അദ്ദേഹം സെറ്റില്‍ വളരെ കൂളാണ്. തമാശയൊക്കെ പറയും. കാണുമ്പോളൊക്കെ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത് അദ്ദേഹത്തിന്റെ രീതിയാണെന്നും അനിഖ കൂട്ടിച്ചേർത്തു.
 
എന്നാൽ ഏറ്റവും പ്രിയപ്പെട്ട താരം ദുൽഖറാണെന്നും അനിഖ പറയുന്നു. അദ്ദേഹത്തെ അങ്കിളെന്നാണ് വിളിക്കാറുള്ളത്. മമ്മൂട്ടിയെ ഇക്കയെന്നും ദുല്‍ഖറിനെ അങ്കിളെന്നും വിളിക്കുന്നതിനെക്കുറിച്ച് ഒരുപാട് പേര്‍ കളിയാക്കിയിരുന്നുവെന്ന് താരം പറയുന്നു. എന്നാല്‍ എല്ലാവരും മമ്മൂട്ടിയെ ഇക്കയെന്നല്ലേ വിളിക്കുന്നത്, അത് കേട്ടാണ് താനും അങ്ങനെ തുടങ്ങിയത്. അദ്ദേഹത്തോട് പ്രത്യേക ഇഷ്ടമാണെന്നും കുട്ടി താരം പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലൈംഗികാരോപണം ഉന്നയിച്ചതിന്റെ പേരില്‍ ചിന്മയിയെ പുറത്താക്കിയ സംഭവം; സംഘടനയെ പരിഹസിച്ച് തപ്‌സി