Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി ചിത്രത്തിനു സംഗീതമൊരുക്കാന്‍ അനിരുദ്ധ് രവിചന്ദര്‍ !

Anirudh Ravichander to do music for Mammootty film മമ്മൂട്ടി ചിത്രത്തിനു സംഗീതമൊരുക്കാന്‍ അനിരുദ്ധ് രവിചന്ദര്‍ !
, ചൊവ്വ, 21 ജൂണ്‍ 2022 (10:56 IST)
തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തില്‍ സംഗീതമൊരുക്കാന്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 
 
മമ്മൂട്ടിയെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ 10 ന് ആരംഭിക്കും. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. 
 
യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. 30 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ബി.ഉണ്ണികൃഷ്ണനും മമ്മൂട്ടി കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
 
ഇന്ദ്രജിത്ത്, ബിജു മേനോന്‍, റോഷന്‍ മാത്യു, സിദ്ധിഖ് തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 
 
മോഹന്‍ലാല്‍ ചിത്രം ആറാട്ടാണ് ബി.ഉണ്ണികൃഷ്ണന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. തിയറ്ററുകളില്‍ ചിത്രം പരാജയമായിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരഞ്ജീവിയുടെ കൂടെ മാത്രമല്ല മകന്‍ രാംചരണിന്റെ ഒപ്പവും അഭിനയിക്കാന്‍ സല്‍മാന്‍ഖാന്‍ റെഡി ! പുതിയ വിവരങ്ങള്‍