Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബേബിമോളല്ല ഇനി 'ഹെലൻ'; വിനീത് ചിത്രത്തിൽ നായികയായി അന്ന ബെൻ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.

Anna Ben
, വെള്ളി, 2 ഓഗസ്റ്റ് 2019 (15:40 IST)
ആനന്ദത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം ഹെലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മാത്തുക്കുട്ടി സേവ്യർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ കുമ്പളങ്ങി ഫെയിം അന്ന ബെന്നാണ് നായിക.
 
ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം വഹിക്കുന്നു. ഷമീര്‍ മുഹമ്മദാണ് എഡിറ്റിംഗും ഷാന്‍ റഹ്‍മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. ലാല്‍ പോൾ, അജു വർഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്ക് പുറമെ പുതുമുഖങ്ങളും സിനിമയുടെ ഭാഗമാണ്. വിശാഖ് സുബ്രഹ്മണ്യം, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫണ്‍ന്റാസ്റ്റിക് ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഉണ്ട’ ഇനി ആമസോൺ പ്രൈമിലും