ഡിസംബര്‍ വരെ ‘അണ്ണാത്തെ’ ചിത്രീകരണം വേണ്ടെന്ന് രജനി !

കെ ആര്‍ അനൂപ്
ശനി, 19 സെപ്‌റ്റംബര്‍ 2020 (18:01 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് ‘അണ്ണാത്തെ'. ഈ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ഹൈദരാബാദിൽ സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണം നടക്കുകയായിരുന്നു. രണ്ടാമത്തെ ഷെഡ്യൂള്‍ വിദേശത്ത് ചിത്രീകരിക്കേണ്ടതായിരുന്നു.
 
എന്നാൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകരുടെ രക്ഷയെ കരുതി 2020 അവസാനം വരെ ചിത്രീകരണം നിർത്തിവെയ്ക്കാൻ രജനികാന്ത് ആവശ്യപ്പെട്ടിട്ടുണ്ട്.
 
അതേസമയം 2021 ദീപാവലിക്ക് അണ്ണാത്തെ റിലീസ് ചെയ്യുവാൻ ആണ് പദ്ധതിയിടുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയില്‍ നയന്‍താരയാണ് നായിക. ചിത്രത്തില്‍ ഖുഷ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങി വൻ താര നിരയാണ് ചിത്രത്തിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

അമേരിക്കന്‍ ഉപരോധം: ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു

പേരാമ്പ്രയിലെ പ്രഖ്യാപന വിവാദത്തില്‍ ടി പി രാമകൃഷ്ണന് നോട്ടീസ്

പ്രസംഗിക്കുന്നതിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments