Webdunia - Bharat's app for daily news and videos

Install App

നെഗറ്റീവ് റോളിൽ തമന്ന, അന്ധാദൂൻ തെലുങ്ക് റീമേക്ക് വരുന്നു !

കെ ആര്‍ അനൂപ്
ശനി, 19 സെപ്‌റ്റംബര്‍ 2020 (16:35 IST)
ബോളിവുഡ് ചിത്രം അന്ധാദൂൻ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. തമന്ന, നാഭ നടേഷ് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് ഔദ്യോഗികയായ സ്ഥിരീകരണമുണ്ട്. ഹിന്ദിയിൽ നടി തബു അവതരിപ്പിച്ച നെഗറ്റീവ് റോൾ ആണ് തെലുങ്കിൽ തമന്ന അവതരിപ്പിക്കുന്നത്. തെലുങ്കിലെ മുൻനിര നായകന്മാരിലൊരാളായ നിതിനാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഒറിജിനൽ പതിപ്പിൽ രാധികാ ആപ്തേ ചെയ്ത വേഷമാണ് നാഭ നടേഷ് തെലുങ്കിൽ അവതരിപ്പിക്കുന്നത്.
 
മെർലപക്ക ​ഗാന്ധി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും. ശ്രേഷ്ഠ മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എൻ സുധാകർ റെഡ്ഡിയും നിഖിത റെഡ്ഡിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
 
ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ ആയുഷ്മാൻ ഖുറാനെ നായകനായ ചിത്രമാണ് അന്ധാദൂൻ. ആയുഷ്മാന് മികച്ച നടനുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. അന്ധനായ പിയാനിസ്റ്റായാണ് അദ്ദേഹം ഈ ചിത്രത്തിൽ അഭിനയിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒപ്പമുള്ളവര്‍ ബിജെപിയിലേക്ക് പോകാതെ നോക്ക്; യുഡിഎഫ് ക്ഷണത്തെ ട്രോളി സിപിഐ സെക്രട്ടറി

Kerala Rain: കാലവർഷം എത്തിയിട്ട് ഒരു മാസം: സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് 53 ശതമാനം അധികമഴ

നിങ്ങളുടെ നമ്പര്‍ 2 മണിക്കൂറിനുള്ളില്‍ വിച്ഛേദിക്കപ്പെടും! ഈ തട്ടിപ്പില്‍ വീഴരുത്, കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ്

Holiday :കനത്ത മഴ, തൃശൂരും ഇടുക്കിയും അടക്കം 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ദുര്‍മന്ത്രവാദം നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാത്തതിന് കേരള സംസ്ഥാനത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തി ഹൈക്കോടതി

അടുത്ത ലേഖനം
Show comments