Select Your Language

Notifications

webdunia
webdunia
webdunia
webdunia

കളരി പയറ്റ് പഠിക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ല ! നടി അന്നു ആന്റണിയെ നോക്കൂ...

Annu Antony Annu

കെ ആര്‍ അനൂപ്

, വെള്ളി, 15 സെപ്‌റ്റംബര്‍ 2023 (10:40 IST)
എന്നും പുതിയ കാര്യങ്ങള്‍ ചെയ്യുവാനും അത് പഠിക്കാനും ആഗ്രഹിക്കുന്ന മനസ്സാണ് നടി അന്നു ആന്റണിക്ക്. തനിക്ക് ചുറ്റുമുള്ള ആളുകളെ അറിയുവാനും അവരില്‍ ഒരാളായി ജീവിക്കാനും നടി ശ്രദ്ധിക്കാറുണ്ട്. യാത്രകളെ ഒരുപാട് സ്‌നേഹിക്കുന്ന അന്നുവിന് കളരി പഠിക്കണമെന്ന് മോഹം ഉള്ളില്‍ ഉണ്ടായി. ആഗ്രഹത്തെ ആഗ്രഹമായി തന്നെ ഉള്ളില്‍ വയ്ക്കാതെ പഠിക്കാന്‍ തീരുമാനിച്ചു. ചില സുഹൃത്തുക്കള്‍ അതിനുള്ള വഴികള്‍ വെട്ടി.
 
കളരിയുടെ ബാലപാഠങ്ങള്‍ അങ്ങനെ ഈ പ്രായത്തിലും അന്നു ആന്റണിക്ക് വഴങ്ങി. ആദ്യദിനങ്ങളില്‍ പല കാര്യങ്ങളിലും ആശയക്കുഴപ്പത്തില്‍ ആയിരുന്ന താന്‍ അല്‍പ്പം കളരി ചെയ്യാന്‍ കഴിയുന്ന ഒരാളായി മാറിയ സന്തോഷം നടി പങ്കിട്ടു. തനിക്കൊപ്പം നിന്ന ഓരോരുത്തര്‍ക്കും അനു നന്ദിയും പറഞ്ഞു. 
ആനന്ദം സംവിധായകന്റെ 'പൂക്കാലം' എന്നാ സിനിമയിലാണ് നടിയെ ഒടുവില്‍ കണ്ടത്.ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.
 
 നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുല്‍ഖറിനൊപ്പം തൃഷ, വരാനിരിക്കുന്നത് മണിരത്‌നം ചിത്രം,'കെ.എച്ച് 234'ല്‍ വന്‍ താരനിര