Webdunia - Bharat's app for daily news and videos

Install App

സിനിമ തുടങ്ങുമ്പോള്‍ ഒരു രൂപ പോലും പ്രതിഫലം വേണ്ട, മഹേഷ് ബാബുവിന്റെ പോക്കറ്റ് നിറയുന്നത് മറ്റൊരു വഴി! രാജമൗലി ചിത്രത്തിന്റെ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജനുവരി 2024 (09:11 IST)
മഹേഷ് ബാബുവിന്റെ വരാനിരിക്കുന്ന ചിത്രം രാജമൗലിയുടെ കൂടെയാണ്.ആയിരം കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന സിനിമയെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ്.

സിനിമയ്ക്കായി മഹേഷ് ബാബു പ്രതിഫലം ഉയര്‍ത്തിയത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 130 കോടി പ്രതിഫലം താരം വാങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിഫലം നടന്‍ കുറച്ചു എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
 
 സാധാരണ രാജമൗലിയുടെ സിനിമകള്‍ക്ക് നായകന്മാരെല്ലാം വലിയ പ്രതിഫലം വാങ്ങാറുണ്ട്. പ്രതിഫലം കുറക്കുകയല്ല നടന്‍ ചെയ്തത് പകരം സിനിമ റിലീസായായ ശേഷം പ്രതിഫലം വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്.പ്രതിഫലത്തിന് പകരം ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായി മാറിയിരിക്കുകയാണ് മഹേഷ്.

അതില്‍ നിന്നുള്ള ലാഭവും, ലാഭ വിവിഹതവുമാണ് മഹേഷിന്റെ പ്രതിഫലം. ചിത്രത്തിന് മറ്റ് സാമ്പത്തിക പ്രതിസന്ധികളൊന്നും വരാതിരിക്കാന്‍ കൂടിയാണ് മഹേഷ് ഈ തീരുമാനമെടുത്തത്. നടന്റെ രണ്ടുവര്‍ഷത്തെ ഡേറ്റ് രാജമൗലി വാങ്ങി കഴിഞ്ഞു.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സർ ക്രീക്കിൽ എന്താണ് നിങ്ങൾക്ക് കാര്യം, ദുരുദ്ദേശമുണ്ടെങ്കിൽ പാകിസ്ഥാൻ്റെ ഭൂമിശാസ്ത്രം മാറ്റിക്കളയും: താക്കീതുമായി രാജ്നാഥ് സിങ്

ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട, ആദ്യം സ്വന്തം മണ്ണിലെ ന്യൂനപക്ഷവേട്ട അവസാനിപ്പിക്കു, യുഎന്നിൽ പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച നടി സിപിഎം വേദിയില്‍

വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ആദ്യകേന്ദ്ര സഹായം: 260.56 കോടി രൂപ അനുവദിച്ചു

ലോകം മുഴുവന്‍ അവസാനിക്കുമ്പോള്‍, അവസരം ലഭിച്ചാല്‍ ഇന്ത്യയെ രക്ഷിക്കുമെന്ന് ചാറ്റ്ജിപിടി: കാരണമിത്

അടുത്ത ലേഖനം
Show comments