Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

'വാലിബന്‍' വീണു, മോഹന്‍ലാല്‍ ചിത്രം ഇതുവരെ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

Malaikottai Vaaliban Mohanlal film collection report

കെ ആര്‍ അനൂപ്

, തിങ്കള്‍, 29 ജനുവരി 2024 (15:15 IST)
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 
'മലൈക്കോട്ടൈ വാലിബന്‍' ബോക്‌സോഫീസില്‍ വലിയ ഇടിവ് രേഖപ്പെടുത്തുന്നു. ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് 5.6 കോടി രൂപ നേടിയ ചിത്രം പിന്നെ ആ കുതിപ്പ് കണ്ടില്ല. ചിത്രത്തിന്റെ നാലാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നു.
 1.25 കോടി രൂപയില്‍ താഴെയാണ് നാലാം ദിനമായ ഞായറാഴ്ച സിനിമ നേടിയത്. മൊത്തം കളക്ഷന്‍ 10.80 കോടി രൂപയായി.
 
മൊത്തത്തിലുള്ള മലയാളം ഒക്യുപന്‍സി 18.97% ആണ്. ഇത് മൂന്നാം ദിവസം നേടിയതിനേക്കാള്‍ കുറവാണ് നാലാം ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്.
 
 നാല് ദിവസത്തിനുള്ളില്‍ 19.1 കോടി രൂപയാണ് സിനിമയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം.
 സമ്മിശ്ര നിരൂപണങ്ങളും വിമര്‍ശനങ്ങളും മോഹന്‍ലാല്‍ ചിത്രത്തെ മോശമായി ബാധിച്ചു. രണ്ടാം ദിവസം കളക്ഷനില്‍ 50 ശതമാനം ഇടിവ് നേരിട്ട ചിത്രത്തിന് 2.4 കോടി രൂപ മാത്രമാണ് നേടാനായത്.  
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരി മാത്രം പോരാ...ഇത്തവണ ത്രില്ലടിപ്പിക്കാന്‍ നാദിര്‍ഷ, അര്‍ജുന്‍ അശോകന്റെ 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി' അപ്‌ഡേറ്റ്