Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജോഷിയുടെ 'ആന്റണി' പരാജയമോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

Antony box office collections day 19: Joju George - Joshiy's film rakes in Rs 8.54 crores

കെ ആര്‍ അനൂപ്

, വ്യാഴം, 21 ഡിസം‌ബര്‍ 2023 (12:21 IST)
ജോഷിയുടെ സംവിധാനത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസിന് എത്തിയ 'ആന്റണി' ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
 ആക്ഷന്‍ പായ്ക്ക് ഡ്രാമ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് എത്രയാകുമെന്ന് അറിയാമോ?
19 ദിവസം കൊണ്ട് 8.54 കോടി രൂപ നേടിയിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'നേര്',' 'ഡങ്കി', 'സലാര്‍' തുടങ്ങിയ സിനിമകള്‍ കേരളത്തിലുടനീളമുള്ള സ്‌ക്രീനുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുമ്പോള്‍ വരും ദിവസങ്ങളില്‍ കളക്ഷനില്‍ ഇടിവ് പ്രതീക്ഷിക്കുന്നു.
 
ജോഷി സംവിധാനം ചെയ്യുന്ന ആന്റണിയില്‍ ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 
 
നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോളാണ് നിര്‍മിക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരട്ടകളല്ല! ഒരേ ദിവസം പിറന്നാളാഘോഷിച്ച് നസ്രിയയും നവീനും