Select Your Language

Notifications

webdunia
webdunia
webdunia
webdunia

അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്: അനു സിതാര

അവരുടെ ദാമ്പത്യ ജീവിതം കണ്ട് അസൂയപ്പെട്ടിട്ടുണ്ട്: അനു സിതാര
, തിങ്കള്‍, 29 ഒക്‌ടോബര്‍ 2018 (09:07 IST)
മലയാളത്തിലെ ജനപ്രിയ നടിമാരിൽ ഒരാളാണ് അനു സിതാര. നാടൻ പെൺകുട്ടിയായാണ് അനു മിക്ക സിനിമകളും എത്തുന്നത്. അടുത്തിടെ ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തപ്പോൾ താരം തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും താരം വാചാലയായിരുന്നു. 
 
അപര്‍ണ്ണ ബാലമുരളിയും അനു സിത്താരയും പങ്കെടുത്ത നക്ഷത്രത്തിളക്കം എപ്പിസോഡിന്റ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. സിനിമയിലെ താരദമ്പതികളിൽ ഏറ്റവും ഇഷ്ടം ജ്യോതികയേയും സൂര്യയേയും ആണെന്ന് ഇരുവരും പറയുന്നു. ഇക്കാര്യത്തിൽ അനു സിതാരയും അപർണ്ണയ്ക്കും ഒരേ അഭിപ്രായമാണ്.
 
ജ്യോതികയ്ക്ക് സൂര്യ നല്‍കുന്ന പിന്തുണയും തിരിച്ച് ജോയുടെ സപ്പോര്‍ട്ടിനെക്കുറിച്ചുമൊക്കെ കാണുമ്പോഴാണ് ശരിക്കും അവരോട് അസൂയ തോന്നുന്നത്. തന്നെ അത്ഭതപ്പെടുത്തിയതും അസൂയ തോന്നുന്നതുമായ താരദാമ്പത്യം ഇവരുടേതാണ്. സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച കെമിസ്ട്രിയുമായാണ് സൂര്യയും ജ്യോതികയും മുന്നേറുന്നത്. തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ പ്രിയപ്പെട്ട താരദമ്പതികള്‍ കൂടിയാണ്  .

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ ലെസ്ബിയനല്ല, രാഖിയെ പീഡിപ്പിച്ചിട്ടും ഇല്ല: തനുശ്രീ ദത്ത