Publish Date: Wed, 16 Jun 2021 (17:28 IST)
Updated Date: Wed, 16 Jun 2021 (17:31 IST)
മലയാളികളുടെ പ്രിയ താരങ്ങളിലൊരാളാണ് അനു സിതാര. സിനിമ പോലെ തന്നെ നടിക്ക് പ്രിയപ്പെട്ടതാണ് നൃത്തവും. സോഷ്യല്‍ മീഡിയയിലൂടെ തന്റെ പുതിയ നൃത്ത വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.
കൈമുദ്രകളും മുഖഭാവങ്ങളുംകൊണ്ട് മനോഹരമായ നൃത്തം അവതരിപ്പിച്ചിരിക്കുകയാണ്.'വെള്ളിനിലാ' എന്ന ഗാനത്തിനാണ് ഭാവങ്ങളിലൂടെ ഉള്ള നൃത്ത രൂപം നടി അവതരിപ്പിക്കുന്നത്. വീഡിയോ വൈറലാകുകയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് നടി ആരംഭിച്ച യൂട്യൂബ് ചാനല്‍ വലിയ ഹിറ്റായി മാറിയിരുന്നു.