Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനു സിത്താരയുടെ അനുജത്തി സിനിമയിലേക്ക്

കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് അനു സൊനാര

Anu Sithara
, ചൊവ്വ, 9 ജൂലൈ 2019 (09:16 IST)
ചേച്ചിക്ക് പിന്നാലെ അനുജത്തിയും സിനിമയിലേക്ക് . അനുസിത്താരയുടെ സഹോദരി അനു സൊനാര ആണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യുന്ന ക്ഷണം എന്ന ചിത്രത്തിലൂടെയാണ് അനു സൊനാരയുടെ സിനിമാപ്രവേശം.ലാല്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഈ ഹൊറര്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് അനു സ്വനാര കൈകാര്യം ചെയ്യുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര വഴിയാണ് അനു സ്വനാര ചിത്രത്തിലെത്തുന്നത്.
 
കുട്ടിക്കാനത്ത് സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌.പ്ലസ്ടു വിദ്യാര്‍ഥിനിയായ അനു സ്വനാര മികച്ച നര്‍ത്തകി കൂടിയാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അനു സ്വനാര കഥകളിയിലും മാപ്പിള പാട്ടിലും എ ഗ്രൈഡ് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷവും അതിനുള്ള തയ്യാറെടുപ്പിലാണ്. കല്‍പ്പറ്റ എന്‍.എസ്.എസ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാസം നാലര‌ലക്ഷം രൂപ വരുമാനമുണ്ടാക്കാം, നടി ബീനാ ആന്റണിയുടെ ചിത്രം ഉപയോഗിച്ച് ഓൺലൈൻ തട്ടിപ്പ്; താരം ഞെട്ടലിൽ