മമ്മൂട്ടിയുടെ ഹൈദരാബാദ് യാത്രയിൽ കൂട്ടായി അനുപമയും!

മമ്മൂട്ടിയുടെ ഹൈദരാബാദ് യാത്രയിൽ കൂട്ടായി അനുപമയും!

ശനി, 29 സെപ്‌റ്റംബര്‍ 2018 (14:31 IST)
മമ്മൂട്ടി ഇപ്പോൾ 'യാത്ര'യുടെ തിരക്കിലാണ്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന തെലുങ്ക് ചിത്രത്തിനായി കട്ട കാത്തിരിപ്പിലാണ് ആരാധകർ മുഴുവൻ. ഡിസംബറില്‍ സിനിമ റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. യാത്രയുടെ അവസാന ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി മെഗാസ്റ്റാര്‍ മമ്മൂട്ടി ഹൈദരാബദിലാണുള്ളത്.
 
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫോട്ടോ യാത്രയുടേതല്ല. അനുപമ പരമേശ്വരനും മമ്മൂട്ടിയും ഒന്നിച്ചുള്ള ഫോട്ടോയാണ്. മലയാളത്തിന്റെ മേരിയായി സിനിമാ ലോകത്തിലെത്തിയ അനുപമ ഇപ്പോൾ തെലുങ്കിന്റെ വളർത്തൂപുത്രിയാണെന്നുതന്നെ പറയാം. 
 
ഇതിനിടെ ഹൈദരബാദില്‍ നിന്നും മമ്മൂട്ടിയും അനുപമയും കണ്ട് മുട്ടിയിരിക്കുകയാണ്. മമ്മൂക്കയെ കണ്ടതിനെ കുറിച്ച് ഇരുവരും ഒന്നിച്ചുള്ള സെല്‍ഫി പങ്കുവെച്ച് കൊണ്ട് അനുപമ തന്നെയാണ് പറഞ്ഞിരിക്കുന്നത്. 'ഇത്രയും കാലത്തിനിടെയുള്ള ഏറ്റവും മികച്ച ബ്രേക്ക് ഫാസ്റ്റ് ഇതായിരുന്നു. ഇതിഹാസതാരമായ മമ്മൂട്ടി സാറിനൊപ്പമാണ്. ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് രസകരമായ കാര്യങ്ങള്‍ സംസാരിച്ചെന്നും അനുപമ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയും ഫേസ്‌ബുക്കിലൂടെയും നടി ഫോട്ടോ പുറത്ത് വിട്ടിട്ടുണ്ട്. പുറത്ത് വന്ന ഫോട്ടോ മിനിറ്റുകൾക്കകം സോഷ്യല്‍ മീഡിയ വഴി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി കോമഡി, കോമഡിയോടുകോമഡി!