Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീഡിയോ പണികൊടുത്തു, പുലിവാല് പിടിച്ച് അനുഷ്‌കയും കോഹ്‌ലിയും

അനുഷ്‌കയ്‌ക്കും വിരാടിനും പണികൊടുത്ത് വീഡിയോ

വീഡിയോ പണികൊടുത്തു, പുലിവാല് പിടിച്ച് അനുഷ്‌കയും കോഹ്‌ലിയും
, ഞായര്‍, 24 ജൂണ്‍ 2018 (09:19 IST)
കാറിൽ നിന്ന് റോഡിലേക്ക് മാലിന്യമെറിഞ്ഞയാളെ അനുഷ്‌ക ശർമ്മ ശാസിക്കുന്ന വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സോഷ്യൽ മീഡിയ ചർച്ച. ശാസന കിട്ടിയ ചെറുപ്പക്കാരനായ അർഹാൻ സിംഗും അമ്മയും അതിന് മറുപടിയുമായി വന്നിരുന്നു. എന്നാൽ ഇപ്പോൾ ആ വീഡിയോ അനുസ്‌ക്കയ്‌ക്കും വിരാടിനും പാരയായിരിക്കുകയാണ്. ഇൻസ്‌റ്റാഗ്രാമിൽ കോഹ്‌ലി തന്നെയായിരുന്നു ആ വീഡിയോ പങ്കിട്ടത്.
 
എന്നാൽ ആ സംഭവത്തിനെതിരെ അനുഷ്‌ക്കയ്‌ക്കും കോഹ്‌ലിക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് അർഹാൻ‌ സിംഗ്. തന്നെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചതിന്റെ പേരിലാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നതെന്ന് അർഹാൻ പറഞ്ഞു. തുടർ നടപടി എടുക്കുന്നതിന് മറുപടി കാത്തിരിക്കുകയാണെന്നും അർഹാൻ വ്യക്തമാക്കി.
 
കഴിഞ്ഞ ദിവസമായിരുന്നു കോഹ്‌ലി ഇൻസ്‌റ്റാഗ്രാമിൽ ഇതിന്റെ വീഡിയോ പോസ്‌റ്റുചെയ്‌തത്. അതിനെതിരെ അർഹാനും അമ്മയും രംഗത്തുവന്നതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. അറിയാതെ എന്റെ കാറിൽ നിന്ന് റോഡിലേക്ക് വീണ പ്ലാസ്‌റ്റിക് സഞ്ചിയിൽ ഉണ്ടായിരുന്നതിനേക്കാൾ മാലിന്യമാണ് അനുഷ്‌ക്കയുടെ വായിൽ നിന്ന് വന്നതെന്നാണ് അർഹാൻ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിയോട് ചിരി, കരിയറിലെ ഏറ്റവും വലിയ കോമഡിച്ചിത്രത്തില്‍ ദുല്‍ക്കര്‍!