Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘സിനിമയിൽ ചാൻസ് കുറഞ്ഞു, വസ്ത്രത്തിന് നീളവും' - പ്രതികരണവുമായി അനുശ്രീ

‘സിനിമയിൽ ചാൻസ് കുറഞ്ഞു, വസ്ത്രത്തിന് നീളവും'  - പ്രതികരണവുമായി അനുശ്രീ

കെ ആര്‍ അനൂപ്

, ചൊവ്വ, 2 ജൂണ്‍ 2020 (15:22 IST)
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ നടി അനുശ്രീ തന്‍റെ ബോൾഡ് ലുക്കിലുളള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് ആരാധകർക്കിടയിൽ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്, എന്നാൽ ഈ ചിത്രങ്ങള്‍ക്ക് താഴെ താരത്തിനെതിരെ മോശമായ രീതിയിൽ വന്ന പ്രതികരണങ്ങൾക്ക് അനുശ്രീ ചുട്ട മറുപടി നല്‍കി.
 
‘സിനിമയിൽ ചാൻസ് കുറഞ്ഞു വസ്ത്രത്തിന് നീളവും' എന്ന ആരാധകന്റെ പ്രതികരണത്തിന് ‘കഷ്ടം’ എന്ന മറുപടിയാണ് അനുശ്രീ നൽകിയത്. നടിയുടെ പ്രതികരണം ലഭിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു കമൻറ് പോസ്റ്റ് ചെയ്തതെന്ന് ആരാധകൻ വിശദീകരിച്ചു.
 
എൻറെ ഉള്ളിലെ സ്ഥിരം സങ്കല്പങ്ങളെ പൊളിച്ചെഴുതുകയാണ് എന്നാണ് അനുശ്രീ ബോൾഡ് ഫോട്ടോയുടെ താഴെ എഴുതിയത്. അടച്ചിടൽ കാലത്ത് അനുശ്രീ ആരാധകരുമായി ഒരുപാട് വിശേഷങ്ങൾ സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും താരം ലോക്ക് ഡൗൺ കാലത്ത് നടത്തിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയും !