കൂടെ അഭിനയിച്ചപ്പോൾ തന്നെ പ്രണയം തോന്നി; മനസ്സുതുറന്ന് അപർണ
കൂടെ അഭിനയിച്ചപ്പോൾ തന്നെ പ്രണയം തോന്നി; മനസ്സുതുറന്ന് അപർണ
വളരെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌ത് മലയാളികളുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ താരമാണ് അപർണ ബാലമുരളി. അഭിനയത്തിൽ മാത്രമല്ല സംഗീതത്തിലും നല്ല പ്രാവിണ്യമുണ്ടെന്ന് തെളിയിച്ച നടി കൂടെയായിരുന്നു അപർണ. ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ നടന്മാർക്കൊപ്പമായിരുന്നു അപർണ്ണയുടെ തുടക്കം.
കൂടുതലും പ്രണയ ചിത്രങ്ങളിലായിരുന്നു അപർണ അഭിനയിച്ചത്. അതുകൊണ്ടുതന്നെ അഭിമുഖങ്ങളിൽ അപർണയ്‌ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന ചോദ്യമാണ് പ്രണയത്തെക്കുറിച്ചുള്ളത്. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അപർണ ഈ ചോദ്യത്തിന് ഉത്തരം നൽകുകയും ചെയ്‌തു.
സിനിമയിൽ ഒരിമിച്ചഭിനയിച്ചപ്പോൾ ഒരു നടനോട് പ്രണം തോന്നിയിട്ടുണ്ടെന്നാണ് വെളിപ്പെടുത്തൽ. എന്നാൽ അത് ആരാണെന്നോ ഏത് സിനിമയാണെന്നോ ആ നടനെ തന്നെ വിവാഹം ചെയ്യുമോ എന്നൊന്നും അപർണ പറഞ്ഞില്ല. വിവാഹം ഉടൻ തന്നെ ഉണ്ടാകുമോ എന്നും അത് ആ നടൻ തന്നെ ആയിരിക്കുമോ എന്നുമാണ് ഇപ്പോൾ ആരാധകരുടെ സംശയം.