പുതുവർഷത്തെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് അപർണ ദാസ്. 2024 തന്നെ പലതും പഠിപ്പിച്ചെന്ന് പറയുകയാണ് നടി. ഉയർച്ച താഴ്ചകൾ ഉണ്ടായ വർഷമാണ് 2024 എന്നും നല്ല ഓർമ്മകൾ കോർത്തുവെയ്ക്കുകയാണ് നടി. ഈ വർഷമായിരുന്നു നടൻ ദീപക് പറമ്പോലുമായി അപർണയുടെ വിവാഹം നടന്നത്. കരിയറിലും അപർണയ്ക്ക് നല്ല ഒരു വർഷമാണ് 2024.
'ഈ വർഷം അവസാനിക്കാൻ പോകുകയാണ്. എന്റെ വഴികളിലൂടെ എന്നെ നയിച്ച, പിന്തുണച്ച സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം എനിക്ക് വളരെ സവിശേഷമായിരുന്നു. എന്റെ ജീവിതത്തിൽ ഒരുപാട് നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടായി, ഉയർച്ച - താഴ്ചകൾ സംഭവിച്ചു. ചിലത് വേണ്ട എന്ന് വയ്ക്കുന്നത് നല്ലതാണെന്നും, എല്ലാവരും എന്നും നമുക്കൊപ്പം ഉണ്ടാവില്ല എന്നും ഞാൻ മനസ്സിലാക്കി.
ഞാൻ തനിച്ചുള്ള ശാന്തമായ നിമിഷങ്ങളെ സ്‌നേഹിച്ചു തുടങ്ങി. നമ്മൾ കാണിക്കുന്നതോ, മറ്റുള്ളവർ പുറമെ പെരുമാറുന്നതോ ഒന്നും, എപ്പോഴും ഉള്ളിൽ നിന്നുള്ള പ്രതിഫലനമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു. ചെറിയ നിമിഷങ്ങൾക്ക് ഏറ്റവും വലിയ സന്തോഷം നൽകാൻ കഴിയുമെന്നും ഞാൻ മനസ്സിലാക്കി. ഓർമകൾ എപ്പോഴും നിലനിൽക്കും, അതുകൊണ്ട് എപ്പോഴും നല്ല ഓർമകളുണ്ടാക്കിയെടുക്കാൻ ശ്രമിക്കുക. 2025 ന് വേണ്ടി കാത്തിരിക്കുന്നു.'- അപർണ ദാസ് പറഞ്ഞു.