മോഹൻലാലിൻറെ 'ആറാട്ട്'ൽ എ ആർ റഹ്മാനും ?

കെ ആര്‍ അനൂപ്
ചൊവ്വ, 16 ഫെബ്രുവരി 2021 (17:17 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ആറാട്ട് ഒരുങ്ങുകയാണ്.എല്ലാ വിഭാഗം പ്രേക്ഷകരേയും ആകർഷിക്കുന്ന മാസ് എന്റർടെയ്‌നറായിരിക്കും ഇതെന്ന് നിർമ്മാതാക്കൾ പറഞ്ഞിരുന്നു.മോഹൻലാലിൻറെ ആക്ഷൻ രംഗങ്ങൾ ബിഗ് സ്ക്രീനിൽ കാണാനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷിക്കാൻ ഒരു കാരണം കൂടി ഉണ്ട്. എ ആർ റഹ്മാൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ.അദ്ദേഹത്തിൻറെ വേഷത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.രാഹുൽ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.
 
അടുത്തിടെയാണ് മോഹൻലാൽ തൻറെ ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്.ശേഷിക്കുന്ന ജോലികൾ മാർച്ച് രണ്ടാം ആഴ്ചയിൽ പൂർത്തിയാക്കുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു.ശ്രദ്ധ ശ്രീനാഥ് ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

എംഡിഎംഎ കേസിലുള്‍പ്പെട്ടയാളുടെ പണം പോലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി; എസ്‌ഐക്കെതിരെ അന്വേഷണം

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ആശുപത്രികള്‍ ചികിത്സാനിരക്ക് പ്രസിദ്ധപ്പെടുത്തണമെന്ന് ഹൈക്കോടതി; ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കും

ശബരിമല സ്വര്‍ണ്ണ കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് അടുത്ത ബന്ധമെന്ന് പത്മകുമാര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

അടുത്ത ലേഖനം
Show comments