Webdunia - Bharat's app for daily news and videos

Install App

50 കോടി കടന്ന് 'അരൺമനൈ 4'; കോളിവുഡിനും ഇനി നല്ലക്കാലം

കെ ആര്‍ അനൂപ്
വ്യാഴം, 9 മെയ് 2024 (15:45 IST)
Aranmanai 4
ഹൊറർ-കോമഡി വിഭാഗത്തിൽ പെടുന്ന സിനിമകളെ എക്കാലവും തമിഴ് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്. ഒടുവിൽ പ്രദർശനത്തിന് എത്തിയ സുന്ദർ സി ചിത്രം അരൺമനൈ 4 വൻ വിജയമായി മാറിക്കഴിഞ്ഞു. 2024ന്റെ തുടക്കത്തിൽ ലഭിച്ച കുതിപ്പ് കോളിവുഡിന് അഞ്ചു മാസങ്ങൾ പിന്നിടുമ്പോഴും തിരിച്ചുപിടിക്കാൻ ആയില്ല.അരൺമനൈ 4 തമിഴ് സിനിമ ലോകത്തിന് പുതുശ്വാസം നൽകിയിരിക്കുകയാണ്. ഒരാഴ്ച കൊണ്ട് തന്നെ 50 കോടി ഗ്രോസ് കളക്ഷൻ ചിത്രം നേടി കഴിഞ്ഞു.
 
 7 ദിവസത്തിനുള്ളിൽ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 32 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. പൊങ്കൽ റിലീസ് ചിത്രങ്ങളായ അയലൻറെയും, ക്യാപ്റ്റൻ മില്ലറുടെയും കളക്ഷൻ അരൺമനൈ 4 വൈകാതെ മറികടക്കും.ആഭ്യന്തര കളക്ഷൻ പരിഗണിക്കുമ്പോൾ ചിത്രം 40 കോടി കടന്നിട്ടുണ്ട്. ആഗോള കളക്ഷൻ കൂടി  എടുക്കുമ്പോൾ ചിത്രം 51 കോടി പിന്നിട്ടുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.
 
  
സംവിധായകനായ സുന്ദർ സി തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തമന്നയും റാഷി ഖന്നയും ആയിരുന്നു നായികമാർ.സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.അരൺമനൈ ( 2014) , അരൺമനൈ 2 (2016) , അരൺമനൈ 3 (2021) തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത് അഭിനയിച്ചത് സുന്ദർ സിയാണ്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments