Select Your Language

Notifications

webdunia
webdunia
webdunia
webdunia

താന്‍ തമിഴ് സിനിമയില്‍ വില്ലനായ രാഷ്ട്രിയക്കാരനെ അവതരിപ്പിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തത്: മേയര്‍ ആര്യക്കെതിരെ ഹരീഷ് പേരടി

Veteran Malayalam Actor Hareesh Peradi

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 30 ഏപ്രില്‍ 2024 (13:32 IST)
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ിടിസി ഡ്രൈവര്‍ യദുവും തമ്മിലുള്ള വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. താന്‍ തമിഴ്‌സിനിമയില്‍ വില്ലനായ രാഷ്ട്രിയക്കാരനെ അവതരിപ്പിക്കുമ്പോള്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് നിങ്ങള്‍ ഇപ്പോള്‍ ചെയ്തതെന്ന് ആര്യയോട് ഹരീഷ്ട പറയുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരണം നടത്തിയത്. ഹരീഷ്ട പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ-
 
പ്രിയപ്പെട്ട ആര്യാ...നിങ്ങള്‍ ചെറിയ പ്രായത്തില്‍ തിരുവനന്തപുരം എന്ന തലസ്ഥാനനഗരിയുടെ മേയറമ്മയായി മാറിയപ്പോള്‍ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാന്‍ ...പക്ഷെ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാന്‍ രണ്ട് മണിക്കൂര്‍ വരി നിന്ന എന്നെ വല്ലാതെ തളര്‍ത്തി...ഞാനൊക്കെ തമിഴ് സിനിമകളില്‍ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രിയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാന്‍ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി..ആര്യ പറയുന്നതാണ് ശരിയെങ്കില്‍ മേയറായ ആര്യക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്താല്‍ ആ നിമിഷം അവിടെ നിയമം മുന്നില്‍ എത്തുമായിരുന്നു..ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിര്‍മാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി..ഗുണ്ടായിസമായി ...രാഷ്ട്രീയക്കാരുടെ 
 
ജീവിതം SFI യുടെ സംരക്ഷിക്കാന്‍ ആളുണ്ട് എന്ന അമിത വിശ്വാസത്തില്‍ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല ...അത് ആരുമില്ലാതെയാവുമ്പോള്‍ എതിര്‍ഭാഗത്ത് നില്‍ക്കുന്ന ജാവേദക്കര്‍മാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാന്‍ പറായാതെ തന്നെ നിങ്ങള്‍ക്ക് അറിയാം...അതുകൊണ്ട് തന്നെ നിങ്ങള്‍ എപ്പോഴും സുരക്ഷിതാരാണെന്ന് പൂര്‍ണ്ണ ബോധ്യവും നിങ്ങള്‍ക്കുണ്ട്..പക്ഷെ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാന്‍ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന KSRTC യിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോള്‍ നിങ്ങള്‍ കമ്മ്യൂണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രിയും അല്ലാതെയാവുന്നു...വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു..ഡ്രൈവര്‍ സലാം..തൊഴില്‍ സലാം..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലുസംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; ഉഷ്ണതരംഗത്തില്‍ ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്