Archana Kavi: ഏറ്റവും നല്ലവനായ മനുഷ്യനെ എനിക്ക് ലഭിച്ചു; അർച്ചന കവി വീണ്ടും വിവാഹിതയായി

നിഹാരിക കെ.എസ്
വ്യാഴം, 16 ഒക്‌ടോബര്‍ 2025 (12:57 IST)
നീലത്താമരയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് അർച്ചന കവി. പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷം ഈ വർഷം ഐഡന്റിറ്റി എന്ന സിനിമയിലൂടെയാണ് അർച്ചന അഭിനയത്തിലേക്ക് തിരികെ വന്നത്. ആദ്യവിവാഹം പരാജയപ്പെട്ടിരുന്നു. വിവാഹമോചനത്തെ കുറിച്ചും പിന്നീട് ഉണ്ടായ ക്ലിനിക്കൽ ഡ‍ിപ്രഷനെ കുറിച്ചുമെല്ലാം മടി കൂടാതെ അർച്ചന പലപ്പോഴായി സംസാരിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ അർച്ചന കവി വീണ്ടും വിവാഹിതയായിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. താൻ ഒരു പങ്കാളിയെ കണ്ടെത്തിയെന്ന സൂചന നൽകുന്ന പോസ്റ്റും നടി പങ്കുവെച്ചിട്ടുണ്ട്. ഈ ഏറ്റവും മോശം തലമുറയിൽ ശരിയായ മനുഷ്യനെയാണ് ഞാൻ തിരഞ്ഞെടുക്കുന്നതെന്ന് എനിക്ക് അഭിമാനത്തോടെ പറയാൻ കഴിയും. എല്ലാവർക്കും ഇങ്ങനൊരാളെ ലഭിക്കാൻ ഞാൻ ആശംസിക്കുന്നുവെന്നായിരുന്നു അർച്ചനയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. 
 
പിന്നാലെ, സെലിബ്രിറ്റി ആങ്കർ ധന്യ വർമയും അർച്ചനയ്ക്ക് ആശംസകൾ നേർന്ന് ഒരു പോസ്റ്റ് ഷെയർ ചെയ്യുകയും വിവാഹ ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. അർദ്ധരാത്രിയോടെയാണ് ധന്യ വർമ അർച്ചന കവിയുമായുള്ള ഒരു പുതിയ അഭിമുഖത്തിന്റെ ​ഗ്ലിംപ്സ് പോസ്റ്റ് ചെയ്തത്. അതിൽ അർച്ചന തന്റെ പ്രതിശ്രുത വരൻ റിക്ക് വർഗീസാണെന്നും അതിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. പിന്നാലെ അത് ധന്യ പിൻവലിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

ഈ ചതി വേണ്ടായിരുന്നു, ദീപാവലിക്ക് തൊട്ടുമുൻപ് ഐആർസിടിസി വെബ്സൈറ്റും ആപ്പും പ്രവർത്തനരഹിതമായി

അടുത്ത ലേഖനം
Show comments