Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇടയ്ക്ക് കല്യാണം കഴിച്ചു, പിന്നെ അത് ഡിവോഴ്‌സ് ആയി'; സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് അര്‍ച്ചന കവി

ഇപ്പോൾ പത്ത് വർഷങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചുവരവ് ശക്തമാക്കിയിരിക്കുകയാണ് അർച്ചന കവി.

'ഇടയ്ക്ക് കല്യാണം കഴിച്ചു, പിന്നെ അത് ഡിവോഴ്‌സ് ആയി'; സിനിമയില്‍ നിന്ന് ഇടവേളയെടുത്തതിനെ കുറിച്ച് അര്‍ച്ചന കവി

നിഹാരിക കെ.എസ്

, വെള്ളി, 3 ജനുവരി 2025 (14:40 IST)
നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അർച്ചന കവി. എന്നാൽ, പിന്നീടങ്ങോട്ട് വേണ്ടത്ര നല്ല കഥാപാത്രങ്ങൾ അർച്ചനയെ തേടിയെത്തിയില്ല. ഇടക്ക് മിനി സ്ക്രീനിലും വെബ് സീരീസുകളുമെല്ലാം അഭിനയിച്ചുവെങ്കിലും സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യമായില്ല. ഇപ്പോൾ പത്ത് വർഷങ്ങൾക്ക് ശേഷം ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന സിനിമയിലൂടെ തിരിച്ചുവരവ് ശക്തമാക്കിയിരിക്കുകയാണ് അർച്ചന കവി.
 
ഇപ്പോഴിതാ തന്റെ തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് അർച്ചന കവി. ഇടക്ക് വച്ച് കുറെ സിനിമകൾ അടുപ്പിച്ചു ചെയ്തിരുന്നു പിന്നീട് എന്താണ് സംഭവിച്ചത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് അർച്ചന മറുപടി നൽകിയത്. പത്ത് വർഷത്തെ ഇടവേളയിൽ തന്റെ ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ സംഭവിച്ചുവെന്നും നടി പറയുന്നു. വിവാഹം, ഡിവോഴ്സ്, ഡിപ്രഷൻ അങ്ങനെ പോകുന്നു അർച്ചന കവിയുടെ പത്ത് വർഷം.
 
'പത്ത് വര്‍ഷത്തിന് ശേഷം ഞാന്‍ ചെയ്യുന്ന സിനിമയാണിത്. ഐഡന്റിറ്റിയാണ് എന്റെ തിരിച്ചുവരവ് സിനിമ എന്ന് പറയുന്നതില്‍ എനിക്ക് ഒരുപാട് അഭിമാനമുണ്ട്. എന്നെ സിനിമയുടെ ഭാഗമാക്കിയതില്‍ നന്ദി. എന്നെ ആരും വിളിച്ചില്ല. ഈ ചോദ്യം ആര്‍ട്ടിസ്റ്റിനോട് ചോദിക്കുന്നത് മണ്ടത്തരമാണ്. പിന്നെ ഞാന്‍ ഒന്ന് വിവാഹം കഴി്ച്ചു. ഒരു ഡിവോഴ്‌സ് നടന്നു. ശേഷം ഡിപ്രഷന്‍ വന്നു. പിന്നെ അതില്‍ നിന്നും റിക്കവറായി. ഇപ്പോള്‍ ഈ സിനിമ ചെയ്തു. ഇതിനൊക്കെ പത്ത് വര്‍ഷം വേണ്ടിവരില്ലേ?', എന്നാണ് നടി ചോദിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാഹുബലിയെ തകർത്തു, ഇനിയുള്ളത് ആമിർ ഖാൻ; പുഷ്പം പോലെ 1800 കോടി സ്വന്തമാക്കി പുഷ് 2