Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ജുന്‍ വീണ്ടും മോളിവുഡിലേക്ക്,ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'വിരുന്ന്' റിലീസ് പ്രഖ്യാപിച്ചു

Arjun Sarja and Nikki Galrani team up for 'Virunnu'

കെ ആര്‍ അനൂപ്

, ബുധന്‍, 7 ഓഗസ്റ്റ് 2024 (22:16 IST)
'ജാക്ക് ആന്‍ഡ് ഡാനിയല്‍', ' മരക്കാര്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തമിഴ് നടന്‍ അര്‍ജുന്‍ സര്‍ജ വീണ്ടും മോളിവുഡിലേക്ക്. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന ത്രില്ലറിലൂടെയാണ് തിരിച്ചുവരവ്. ഒടുവില്‍ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു.ഓഗസ്റ്റ് 23 ന് സിനിമ പ്രദര്‍ശനത്തിന് എത്തും.
 
ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആണ് ചിത്രം.നടി നിക്കി ഗല്‍റാണിയാണ് നായിക. മലയാളത്തിലും തമിഴിലുമായാണ് റിലീസ്.ദിനേശ് പള്ളത്താണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
രവീന്ദ്രനും പ്രദീപ് നായരും ചേര്‍ന്നാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്യുന്നത് വി ടി ശ്രീജിത്താണ്.
 
രതീഷ് വേഗയും സാന്ദ്ര ജോര്‍ജും ചേര്‍ന്ന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതം റോണി റാഫേല്‍ നിര്‍വഹിക്കുന്നു.  
 
കണ്ണന്‍ താമരക്കുളത്തിന്റെ ഒടുവില്‍ റിലീസ്യ 'വരാല്‍' ബോക്‌സോഫീസില്‍ പരാജയപ്പെട്ടു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോഹന്‍ലാലിന്റെ ഓളവും തീരവും,ഫസ്റ്റ് ഗ്ലിംപ്‌സ് വീഡിയോ കാണാം